ജാനി 5
Jani Part 5 | Author : Fang Leng | Previous Part
ജൈസൺ ജാനിയുടെ കയ്യും പിടിച്ചു വേഗം മുൻപോട്ടു നടന്നു
ജാനി :നീ എന്താ ജൈസാ ഈ കാണിക്കുന്നത്
ജൈസൺ :ഒതൊക്കെ പറയാം നീ ആദ്യം എന്റെ കൂടെ വരാൻ നോക്ക്
ജെയ്സൺ ജാനിയെ തന്റെ കാറിനുള്ളിലേക്ക് കയറ്റി ശേഷം കാർ മുൻപോട്ടെടുത്തു
ജാനി :നമ്മൾ ഇത് എങ്ങോട്ടാ പോകുന്നത്
ജൈസൺ :അതൊക്കെ ഉണ്ട് നീ കണ്ടോ
ജൈസൺ വേഗം കാർ മുൻപോട്ടെടുത്തു അല്പനേരത്തിനുള്ളിൽ തന്നെ കാർ സിറ്റിയിലെ ഏറ്റവും വലിയ ഹോട്ടലിലിനു മുൻപിലെത്തി
ജൈസൺ :ഇറങ്ങിക്കോ ജാനി
ജാനി പതിയെ കാറിൽ നിന്ന് പുറത്തേക്കിറങ്ങി
ജാനി :നമ്മളെന്തിനാ ഇങ്ങോട്ടേക്കു വന്നത്
ജൈസൺ :അന്ന് നീ എനിക്ക് ട്രീറ്റ് തന്നില്ലേ ഇന്ന് എന്റെ വക നിനക്ക് ഒരു ട്രീറ്റ് ഇരിക്കട്ടേ എന്നു വച്ചു വാ ഇവിടുത്തെ ഫുഡ് നീ കഴിച്ചിട്ടില്ലല്ലോ ഈ സിറ്റിയിലെ ഏറ്റവും ബെസ്റ്റ് ഫുഡ് കിട്ടുന്നത് ഇവിടെയാ
ജാനി :ഇതൊന്നും വേണ്ട ജൈസാ എനിക്ക് വീട്ടിൽ പോണം
ജൈസൺ :അതൊന്നും പറഞ്ഞാൽ പറ്റില്ല നീ വന്നേ
ജൈസൺ ജാനിയേയും കൊണ്ട് ഹോട്ടലിനുള്ളിലേക്ക് കയറി
ജാനി :ഇവിടെ ഫുഡിനോക്കെ നല്ല വിലയാകില്ലെ
ജെയ്സൺ :അതൊന്നും നീ നോക്കണ്ട
ജെയ്സൺ ജാനിയെ വേഗം അവിടെയുള്ള സ്പെഷ്യൽ ടേബിളിനു മുൻപിൽ ഇരുത്തി ശേഷം ഒരുപാട് വിഭവങ്ങൾ ഓർഡർ ചെയ്തു
ജൈസൺ :ഇവിടെയുള്ള എല്ലാ സ്പെഷ്യൽ ഐറ്റംസും ഉണ്ട് കഴിച്ചു നോക്ക്
ജാനി :ഇത്രയൊക്കെ എന്തിനാ ജൈസാ
ജെയ്സൺ :അതൊന്നും സാരമില്ല നീ കഴിക്ക്
ജാനി പതിയെ കഴിക്കാൻ തുടങ്ങി എന്നാൽ അപ്പോഴേക്കും ജോയെ കുറിച്ചുള്ള ചിന്തകൾ അവളുടെ മനസ്സിലേക്ക് കയറി വന്നു അല്പം കഴിച്ച ശേഷം അവൾ ഭക്ഷണം മതിയാക്കി എഴുനേറ്റു
ജൈസൺ :എന്താ ജാനി ഇത്ര വേഗം കഴിച്ചു കഴിഞ്ഞോ
ജാനി :എനിക്ക് മതി ജൈസാ ഇത്രയും പറഞ്ഞു ജാനി വാഷ് റൂമിലേക്ക് പോയി