ദേവാദി 9
Devadi Part 9 | Author : Arnjun Archana | Previous Parts
” ആരുടെ പതിനാറിനാണ് ഞാൻ നിങ്ങളുടെ കൂടെ കിടന്നത്……. പറ….. “!!!!!
ഹാൾ മുഴുകെ ഒരു നിശബ്ദത പടർന്നു…..
” ഓഹോ… അപ്പൊ നീയൊക്കെ വീണ്ടും ഒന്നിച്ചോ….. സമ്മതിക്കില്ല ഞാൻ…..”
അത്രയും നേരം ശാന്തയായിരുന്ന അവരുടെ സ്വരത്തിലെ വ്യത്യാസം ഞാൻ തിരിച്ചറിഞ്ഞു…..
അവർ തുടർന്നു….
“നിന്നെ ആദ്യം മുതലേ സ്നേഹിക്കുന്നത് ഞാനാണ്… അതിനിടയ്ക്ക് ആര് വന്നാലും ഞാൻ സമ്മതിച്ചു തരില്ല….. അതുകൊണ്ടാ ഇത്രേം ചെയ്തു ഇവളെ ഒഴിവാക്കിയത്…..നിന്നോട് പലവട്ടം ഞാൻ പറയാതെ പറഞ്ഞിട്ടുണ്ട്…. എന്നിട്ടും നിനക്കത് എന്തുകൊണ്ട് മനസിലായില്ല…..എനിക്ക് നിന്നെ വേണം അതിനി ആര് തടസം നിന്നാലും…….”
അവർ ഭ്രാന്തിയെ പോലെ അലറി വിളിച്ചത് പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും അതുൾക്കൊള്ളാനയില്ല… അതൊരു പക്ഷെ അവരെന്റെ ടീച്ചർ ആയതുകൊണ്ടല്ല…. അവരെ ഞാൻ വെറുത്തു പോയത് കൊണ്ടാണ്…… എന്നേയും അവളെയും അകറ്റിയതുകൊണ്ടുള്ള വെറുപ്പ്………അവരുടെ സ്നേഹം എനിക്ക് മനസിലാകും പക്ഷെ അതുളവാക്കുന്ന പ്രവർത്തി……..
“മതി.. ഇതിവിടെ നിർത്തിക്കോ എനിക്ക് നിങ്ങളെ സ്നേഹിക്കാൻ കഴിയില്ല… അത് നിങ്ങൾ എന്റെ ടീച്ചർ ആയതുകൊണ്ടല്ല…. ഇവളെ ഞാൻ അത്രയും ഇഷ്ടപെടുന്നതുകൊണ്ട്…ഇവൾക്ക് മാത്രമാണ് എന്റെ മേൽ അവകാശം ഉള്ളത്… നിങ്ങളിനി എത്ര കണ്ട് തെറ്റിക്കാൻ നോക്കിയാലും അത് നടക്കില്ല…..”
അവളെ ഒരു കൈ കൊണ്ട് ചേർത്തു നിർത്തി ഞാൻ പറഞ്ഞു….
“നിങ്ങൾ ഒരു ടീച്ചറല്ലേ….. ഇത്രയ്ക്കും സ്വാർത്ഥ ആകുന്നതെന്തിന്….. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്ക്….. ഇപ്പോ ഞാൻ പറയുകയാണ്…. ഐ ഹേറ്റ് യൂ…. നിങ്ങളെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്……”
അത്രയും പറഞ്ഞു കൊണ്ട് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി…..
എന്നിൽ നിന്നും അത്തരം ഒരു പ്രതികരണം അവർ പ്രതീക്ഷിച്ചു കാണില്ലെന്നു തോന്നുന്നു അവർ സകലതും മറന്ന് ജീവശവം പോലെ സോഫയിലേക്ക് തളർന്നിരുന്നത് കണ്ടു…..