അഖില ടീച്ചർ ലോങ്ങ് ലീവ് എടുത്ത് പോയതായി ആദി അറിയിച്ചു……..
ആദിയുടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളതായി എനിക്ക് തോന്നിയിരുന്നു എങ്കിലും ഋതു ഉള്ളത്കൊണ്ട് എനിക്ക് കൂടുതൽ ഒന്നും അവളെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാലും അവളെ അവോയ്ഡ് ചെയ്തുമില്ല….ഒരുമിച്ച് ആയതുകൊണ്ടുതന്നെ ആദിയുമായിട്ട് ഞാൻ നല്ല രീതിയിൽ തന്നെ സംസാരിക്കാൻ ശ്രദ്ധിച്ചിരുന്നു…..പിന്നെ ഫൈനൽ ഇയർ എക്സാമിനു എന്നെ നല്ലവണം പ്രിപയർ ചെയ്യാൻ സഹായിച്ചുകൊണ്ടിരിന്നു… അതായിരുന്നു വീട്ടിൽ വന്നുകഴിഞ്ഞാൽ ഉള്ള ഞങ്ങളുടെ പണി…….
അവസാന വർഷം ആയതുകൊണ്ട് തന്നെ എന്റെ മേൽ ഇപ്പൊ പൂർണ്ണ അധികാരമുള്ള സാക്ഷാൽ ആരതി ഋതുവുമായുള്ള എന്റെ കറക്കത്തിനും ഒക്കെ ശക്തമായ ബാൻ ഇട്ടിരുന്നു…..ഫോൺ തന്നെ പരിമിതമായിരുന്നു ….. പിന്നെ കോളേജിൽ ഉള്ള കണ്ടുമുട്ടലുകളും സംസാരങ്ങളും ഒക്കെയായി ഞങ്ങൾ അങ്ങ് അഡ്ജസ്റ്റ് ആയി…ഇതിനിടയിൽ ഫൈനൽ ഇയർ എക്സാമും കഴിഞ്ഞു വൈവയും തീർന്നു…. ഇനി റിസൾട്ടും കിട്ടിയാൽ ഡിഗ്രി പോക്കറ്റിൽ ഇരിക്കും എന്ന സന്തോഷത്തോടെ ഞാൻ ഋതുവിനോട് എന്നാ പിന്നെ നമുക്കൊരു സിനിമയ്ക്ക് വിട്ടാലോ എന്ന ചോദ്യം ഉന്നയിച്ചപ്പോൾ ഇടിത്തീ പോലെ അവൾ മറുപടി പറഞ്ഞു അവളുടെ പ്രൊജക്റ്റ് സബ്‌മിഷൻ വൈവ ഒന്നും കഴിഞ്ഞിട്ടില്ല അതോണ്ട് അടുത്ത ആഴ്ചയിലേക്ക് മാറ്റി വെയ്ക്കുവാൻ ആവശ്യപെട്ടു…..
ശരിയെന്നു പറഞ്ഞു വളരെ നിരാശയോടെ വീട്ടിലെത്തിയപ്പോൾ ദേ ആദി അതേ ചോദ്യം എന്നോട് ചോദിച്ചിരിക്കുന്നു……
ആയിക്കോട്ടെ ന്ന് ഞാൻ മറുപടി കൊടുക്കുന്നതിനു മുന്നേ തന്നെ അവൾ ടിക്കറ്റും ബുക്ക് ചെയ്തിരിക്കുന്നു…..
അങ്ങനെ എക്സാം തീർന്ന സന്തോഷത്തിൽ ഞാനും ഡ്യൂട്ടി തീർന്ന സന്തോഷത്തിൽ അവളും കഴിച്ചതിനു ശേഷം ബെഡ്റൂമിലേക്ക് വന്നു……ഫസ്റ്റ് ഷോയ്‌ക്ക് ആയിരുന്നു അവൾ ബുക്ക് ചെയ്തിരുന്നത്… അതുകൊണ്ട് തന്നെ രാവിലെ മുതൽ വൈകിട്ട് വരെയുള്ള പരുപാടിയുടെ ചാർട്ടിങ് എനിക്ക് വിട്ടു തന്നുകൊണ്ട് അവൾ ബെഡിലേക്ക് വീണു…..
ഉച്ച വരെയുള്ള സെക്‌ഷൻ മാളിലും ബാക്കി ഉള്ളത് ബീച്ചിന്റെ തണലിലും തീർക്കാം എന്നാശ്വസിച്ചുകൊണ്ട് ഞാനും ബെഡിലേക്ക് വീണു…. ഋതുവിനെ ഇനി വൈവ കഴിഞ്ഞു നോക്കിയാൽ മതി എന്നുത്തമ ബോധ്യം ഉള്ളതുകൊണ്ട് തന്നെ അവളെ ശല്യപെടുത്താതെ ഞാൻ നേരെ ഉറക്കത്തിലേക്ക് വീണു……