കുറച്ചുനേരം കിടന്നു നന്ദന കണ്ണുകൾ തുറന്നു സാന്റയെ നോക്കി.
” നിനക്കെന്തു പറ്റി ഇന്ന്… ഇത്രയും കടികയറാൻ എന്താണ് ഉണ്ടായത് ”
” ദേ.. നന്ദു… എന്നെ കൊണ്ട് പറയിപ്പിക്കലെ… മര്യാദക്ക് കിടന്ന എന്നെ എഴുന്നേൽപ്പിച്ചു ഓരോന്നും ഒപ്പിച്ചിട്ട്. ” നന്ദനയുടെ മൂക്കിൽ പിടിച്ച് കുലുക്കികൊണ്ട് സാന്റ പറഞ്ഞു. പിന്നെ പതിയെ മേശപ്പുറത്ത് കിടന്ന മൊബൈൽ കൈകൊണ്ടു എത്തിച്ച് എടുത്ത് സമയം നോക്കി.
” ഹാ.. മതി കിടന്നത് എഴുന്നേറ്റേ നീ.. നമുക്ക് ഒരിടം വരെ പോവാനുള്ളതാണ്.” നന്ദനയുടെ ദേഹത്ത് തട്ടി വിളിച്ചുകൊണ്ടു സാന്റ പറഞ്ഞു.
നന്ദന മനസ്സിലാമനസ്സോടെ അവളുടെ ദേഹത്തുനിന്നും മാറി തന്റെ ഊരിയെറിഞ്ഞ തുണികൾ എടുത്തുടുക്കുവാൻ ആരംഭിച്ചു.
സാന്റ ബാത്‌റൂമിൽ കയറുന്നേനു മുന്നേ നന്ദനയെ നോക്കി പറഞ്ഞു.
” നമ്മൾ പോവുന്നത് ഗീതയുടെ കാര്യത്തിനാണ്…. ”
” ഗീതയുടെയോ…. അപ്പോൾ നീ ഉറപ്പിച്ചോ…. ഡി വെറുതെ സംശയത്തിന്റെ പേരിൽ ഓരോ കുരിശിൽ ചെന്നു ചാടലെ… ” നന്ദന തന്റെ ഡ്രസ്സ് ധരിക്കുന്നതിന്റെ ഇടയിൽ പറഞ്ഞു.
” ഗീത എനിക്കും നിനക്കും ആരായിരുന്നുവെന്ന് ഇനി ഞാൻ പറയണോടി… എനിക്ക് അത്രയും ഉറപ്പുണ്ട് അവൾ ഇതിന്റെ പേരിൽ ആത്‌മഹത്യ ചെയുന്ന ആള്ളൊന്നുമല്ല….ഇതിന്റ ഇടയിൽ എന്തോ സംഭവിച്ചിട്ടുണ്ട് അതുറപ്പ്…. ”
ഒന്ന് നിർത്തിക്കൊണ്ട് അവൾ വീണ്ടും തുടർന്നു.
” എനിക്കിത് തെളിയിക്കുവാൻ ഒരാളുടെ സഹായം വേണം…. ആളെ പറഞ്ഞാൽ നീ വരാതിരുന്നാല്ലോ ”
” അതാരാടി… ഞാൻ അറിയാത്ത ഒരു ആൾ”. നന്ദു സംശയത്തോടെ അവളെ നോക്കി.
” ആര് പറഞ്ഞു അറിയില്ലെന്ന്… വേറെ ആരും അല്ല നിന്റെ ചേച്ചി തന്നെയാ…. സൗമ്യ… സൗമ്യ മനോഹർ ഐ പി എസ്. ”
അതു കേട്ടതും നന്ദനയുടെ മുഖം മാറി.അവളുടെ ചിരി മുഖത്തു നിന്നും മാറിയിരുന്നു.
” നമ്മുക്ക് വേറെ വഴിയില്ല പെണ്ണെ…. നമ്മുടെ ഗീതയുടെ ആത്മശാന്തിക്കായി ഇതെങ്കിലും വേണം…. നമ്മൾ വേറെ ആരോട് പറഞ്ഞാലും ഇത് ചെവികൊള്ളില്ല… സൊ നമ്മുക്ക് ഇതേ ഉള്ളു വഴി…. “ഇത്രയും പറഞ്ഞു കൊണ്ട് അവൾ ബാത്‌റൂമിനകത്തേക്ക് കയറി.