” തനിക്കിവിടെ റിലേറ്റീവ്സ് ഒന്നുമില്ലേ… ആരെയെങ്കിലും വിളിച്ചറിയിക്കണോ. ”
കുറച്ചുനേരം എന്തോ ചിന്തിച്ചിരുന്നശേഷം അവളെന്നോട് ചോദിച്ചു.
അവൾക്ക് ചുറ്റുമൊരു ദിവ്യപ്രകാശവും ചിറകുമൊക്കെ ഉള്ളതുപോലെ എനിക്ക് തോന്നണുണ്ടായിരുന്നു. ഒരു മാലാഖയെപ്പോലെ.
” ബന്ധുക്കൾ ഒക്കെ നാട്ടിലാണ്. പിന്നെയിവിടെ ഒരു ഫ്രണ്ട് ഉണ്ട്. പക്ഷേ അവളെ ഇപ്പൊ അറിയിക്കാണ്ടിരിക്കുന്നതാണ് നല്ലത്. ഫ്ലാറ്റിലെത്തിക്കഴിഞ്ഞ് ഞാൻ വിളിച്ചുപറഞ്ഞോളാം. ”
അതിന് അവളൊന്ന് മൂളി.
പിന്നേ ഫോണെടുത്ത് ആരെയോ വിളിച്ചു.
” ഡീ… നീ തിരക്കിലാണോ. ”
” എങ്കിൽ പെട്ടന്ന് എന്റെ ഹോസ്പിറ്റലിലേക്ക് വന്നേ… ”
ഞാൻ സംശയത്തോടെ അവളെ നോക്കിനിന്നു
” നിനക്ക് വേണ്ടപ്പെട്ടരാളിവിടെ വയ്യാണ്ട് കിടപ്പുണ്ട്… ആഹ് അതൊക്കെ വരുമ്പോ കണ്ടാമതി പെട്ടന്ന് വാ… ”
അത് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്ത് എന്നെനോക്കി ചിരിച്ചു.
” നിന്റെ മാഡത്തെയാ വിളിച്ചേ…! അവസാനം അറിയിച്ചില്ലാന്ന പരാതി കേക്കണ്ടല്ലോ ”
അവള് പറഞ്ഞതുകേട്ട് ഇറങ്ങി ഓടിയാലോന്ന് ഒരുനിമിഷം ചിന്തിച്ചതാണ്. പക്ഷേ ഈയവസ്ഥയിൽ അതിന് ആവാതില്ലാത്തൊണ്ട് ആ ചിന്ത അവിടെത്തന്നെ കുഴിച്ചിടേണ്ടി വന്നു.