പ്രണയമന്താരം 10
Pranayamantharam Part 10 | Author : Pranayathinte Rajakumaran | Previous Part
നിറ കണ്ണുകളോടെ വാതുക്കൽ നിക്കുന്ന കൃഷ്ണയെ ആണ് തുളസി കണ്ടത്…..
വതുക്കലേക്ക് നോക്കുന്ന തുളസിയെ കണ്ടു ആതിരയും തിരിഞ്ഞു നോക്കി.. അവന്റെ മുഖം കണ്ടു ആതിരയ്ക്കും വിഷമാമയി..
ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ…
ഊണ് കഴിക്കാൻ വരാൻ പറഞ്ഞു ഇടറിയ ശബ്ദത്തോടെ കൃഷ്ണ അവരോടു പറഞ്ഞു തിരിഞ്ഞു നടന്നു…
എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ ഇരുന്ന തുളസി ഒന്ന് ഞെട്ടി… അവൾ കട്ടിലിൽ നിന്നു ചാടി ഇറങ്ങി കൃഷ്ണ എന്ന് വിളിച്ചു അങ്ങോട്ട് പോയി… അതിനു മുന്നേ അവൻ പോയിരുന്നു..
ഡീ അവൻ ഒക്കെ കേട്ടുകാണും അല്ലെ.. ശോ ആകെ വിഷമം ആയല്ലോ.. അവന്റെ മുഖമൊക്കെ വല്ലാണ്ട് ആയി കണ്ണ് കലങ്ങി ആണ് പോയത്….. പാവം… നല്ല സന്തോഷത്തിൽ ആയിരുന്നു അവൻ ഏല്ലാം കുളാക്കി ഞാൻ..
ശേ….. നീ വിഷമിക്കാതെ തുളസി… അവനെ പറഞ്ഞു മനസിലാക്കാം.. അവന്റ മുഖത്തെ ആ വിഷമം കണ്ടിട്ട് ഇതു കാര്യായിട്ട് തന്നെ ആണ് എന്ന് തോന്നുന്നു മോളെ.. ചെക്കന് അസ്ഥിക്കു പിടിച്ച മട്ടു ആണ് നീ കൊറേ പാടുപെടും…
ഒന്ന് പോയെടി.. ഇങ്ങനെ എങ്കിലും അവനെ പറഞ്ഞു മനസിലാക്കണം..
അതു പറയുമ്പോൾ മോൾക്ക് എന്താണ് ഒരു വിഷമം.. ഒരു തെളിച്ചം ഇല്ലല്ലോ.
ആ അത്രെയും തെളിച്ചം ഒക്കെ മതി…
നീ എന്തിനാ തുളസി ചൂടാകാണെ.. നീ അമ്മേ വിളി പോകാം..
ഹും.. അവനെ ഇനി ഇങ്ങനെ ഫേസ് ചെയ്യും…
അതൊക്കെ നോക്കാം. നീ വന്നെ…
കൃഷ്ണയുടെ വീട്ടിൽ ചെന്നു കേറി എല്ലാരോടും സംസാരിക്കുന്ന കുട്ടത്തിലും തുളസിയുടെ ശ്രെദ്ധ മൊത്തം അവനെ തിരയുന്നതിൽ ആയിരുന്നു..