: ബ്രോ… ഒന്ന് വരുവോ… ഒരു കാര്യം പറയാനുണ്ട്
: ഓഹ് പിന്നെന്താ… വാ
അവരുടെ കൂടെ കുറച്ച് മാറിനിന്ന് സംസാരിച്ചപ്പോഴല്ലേ കാര്യം പിടികിട്ടിയത്. പിള്ളേർക്ക് നല്ലബുദ്ധി തോന്നി. അന്ന് പറഞ്ഞ കാര്യങ്ങൾ തെറ്റായിപ്പോയെന്ന് പറഞ്ഞ് കമ്പനി കൂടാൻ വന്നതാണ്. ഇവന്മാര് പക വച്ച് പെരുമാറുമോ എന്ന പേടിയുണ്ടായിരുന്നു മനസ്സിൽ ഇത്രയുംനാൾ. ഇനി തുഷാര ഒരു കൊല്ലം കൂടി ഇവിടെ പഠിക്കണമല്ലോ എന്നോർത്ത് ചെറിയ ടെൻഷൻ ഉണ്ടായത് മാറിക്കിട്ടി. അവസാന ദിവസം കിട്ടിയ നല്ല കുറച്ച് സൗഹൃദങ്ങൾ കൂടി മനസ്സിൽ ചേർത്തുകൊണ്ട് എല്ലാവരുമൊത്ത് ഒരു ചായയും കുടിച്ച് പിരിയാൻ സമയമായി. നീതുവും കിച്ചാപ്പിയും പുറത്ത് അവരുടേതായ ലോകത്തിൽ പാറിപ്പറന്ന് നടക്കുന്നുണ്ട്. തുഷാരയെയും കൂട്ടി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും പ്രിൻസി തന്റെ ജോലിയൊക്കെ തീർത്ത് ഞങ്ങളുടെ കൂടെ കൂടി. അവളോട് സംസാരിച്ചിരിക്കുമ്പോഴാണ് ഇന്നലെ വന്ന അതേ നമ്പറിൽ നിന്നും വീണ്ടും ഒരു കോൾ വന്നത്. ഫോൺ എടുക്കാതെ കട്ടാക്കുന്നത് കണ്ട് തുഷാര കാര്യം തിരക്കിയപ്പോഴാണ് പ്രിൻസി എന്നെ ഞെട്ടിച്ചുകൊണ്ട് ആ കാര്യം പറയുന്നത്.
: ഡാ ലാലു… ഞാൻ നിന്നോട് പറയാൻ വിട്ടുപോയി. മീര വിളിച്ചരുന്നു. നിന്റെ കാര്യങ്ങളൊക്കെ തിരക്കി. എന്നോട് നിന്റെ നമ്പർ വാങ്ങിയിരുന്നു. ചിലപ്പോൾ അവളായിരിക്കും വിളിച്ചത്.
: നീ എന്തിനാ എന്റെ നമ്പർ കൊടുത്തത്..
: ഡാ.. അവൾക്ക് നിന്നോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞതുകൊണ്ടാ.. അവൾ നീ പറഞ്ഞപോലെ ഒന്നും അല്ലടാ. പാവം, നിന്നെ പിരിഞ്ഞതിൽ നല്ല സങ്കടമുണ്ട്. നിന്റെ തുഷാരയെകുറിച്ചെല്ലാം അവൾക്കറിയാം. എല്ലാം കേട്ടിട്ട് ആള് ഭയങ്കര ത്രില്ലിൽ ആണെന്ന് തോനുന്നു. അതാ എന്നോട് നമ്പർ ചോദിച്ചത്
: പാവം.. ഒന്ന് പോടി. അവളുടെ കാര്യങ്ങളൊക്കെ എനിക്ക് അറിയാം. കല്യാണം കഴിഞ്ഞതും, ഇടയ്ക്ക് ലീവിന് വന്നതും, അങ്ങനെ എല്ലാം ഞാൻ അറിഞ്ഞു. നിന്നോട് എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയില്ല.. പക്ഷെ എനിക്ക് അവളെക്കുറിച്ച് നന്നായി അറിയാം
: ഏട്ടാ…. അപ്പൊ പഴയ കാമുകിയെ മറന്നിട്ടില്ല അല്ലെ… കള്ളൻ
: പണി പാളി…. എന്റെ പൊന്നേ, അവളോടുള്ള സ്‌നേഹംകൊണ്ടല്ല… ഈ തേച്ചിട്ട് പോയ പെണ്ണ് നശിച്ച് പണ്ടാരമടങ്ങി കാണുമ്പോഴുള്ള ഒരുതരം മനസുഖമില്ലേ… അതിനുവേണ്ടി അന്വേഷിച്ചതാ