: ശ്രീകുട്ടാ.. നീ പിള്ളേർക്ക് കൊടുക്കാൻ കൊണ്ടുവന്ന ബനിയൻ കുറച്ചെണ്ണം ബാക്കിയുണ്ട് നിന്റെ അലമാരയിൽ, പാന്റും ഉണ്ട്. അത് പാകമായിരിക്കും മോൾക്ക്
: അയ്യോ.. ഏട്ടന്റെ കൂട്ടുകാർക്ക് കൊണ്ടുവന്നതോ … അതൊക്കെ ലൂസായിരിക്കും അമ്മേ
: ഇല്ല മോളേ… മോൾക്ക് പകമായിരിക്കും.
ശ്രീകുട്ടാ എടുത്ത് കൊടുക്കെടാ….
തുഷാരയെ കൂട്ടി മുകളിലേക്ക് കോണി കയറാൻ തുടങ്ങിയതും ലെച്ചു ഓടി ഞങ്ങളുടെ പുറകെ കൂടി.
: ഇവനെ ഒറ്റയ്ക്ക് നിന്റെ കൂടെ വിട്ടാൽ ശരിയാവില്ല… ചെറുക്കന് ലൈസൻസ് കിട്ടിയ സന്തോഷത്തിൽ വണ്ടിയെടുക്കാൻ തോന്നിയാലോ
: അയ്യേ… ഏട്ടൻ അത്രയ്ക്ക് മോശമാണോ
: പറയാൻ പറ്റില്ല മോളെ… നീ ഇവന്റെ എന്തെല്ലാം ഹോബികൾ കാണാനിരിക്കുന്നു…
: ലച്ചൂ…. അതിനെ ഇപ്പോഴേ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ മുത്തേ…
: ഇത്തിരി പേടിച്ചാലും കുഴപ്പമില്ലെടാ… നിന്റെ കയ്യിൽ കിട്ടിയാൽ പീഡിപ്പിക്കൽ അല്ലെ…
: ഒന്ന് പോടീ… രണ്ടാളും കേറിവാ വേഗം.
അലമാരയിൽ അടുക്കി വച്ചിരിക്കുന്ന തുണികളിൽ നിന്നും തുഷാരയ്ക്ക് പാകമായ ബനിയനും പാന്റും തന്നെ കിട്ടി. ഡ്രസ്സ് മാറിക്കഴിഞ്ഞ് അവളെയും കൂട്ടി ഞങ്ങൾ പറമ്പിലേക്കിറങ്ങി. ക്യാമ്പിന് വന്നപ്പോൾ എന്റെ കൂടെ ചുറ്റിക്കറങ്ങാൻ പറ്റാത്തതിന്റെ എല്ലാ വിഷമവും തീർത്തുകൊടുക്കണം. ചന്ദ്രേട്ടനും കുടുംബവും തോട്ടത്തിൽ ഓരോ പണികൾ ചെയ്യുന്നുണ്ട്. തുഷാര എല്ലാവരോടും അടുത്തിടപഴകുന്നത് കണ്ടാൽ പറയില്ല അവൾ ഈ വീട്ടിലെ അല്ലെന്ന്. അതുകൊണ്ട് എല്ലാവർക്കും തുഷാരയെ നന്നായി ഇഷ്ടപ്പെട്ടു. കണ്ണൻ അടുത്ത വീട്ടിൽ കളിയ്ക്കാൻ പോയിരിക്കുന്നത്കൊണ്ട് അവനെ മാത്രം കണ്ടില്ല. സ്വപ്നേച്ചി അരുമയോടെ വളർത്തുന്ന മുയൽ കുഞ്ഞുങ്ങളെ എടുത്തുപിടിച്ച് തുഷാര ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് അവളുടെ ഭംഗി കണ്ണിൽ പതിയുന്നത്. ചുവന്ന ബനിയനിട്ട് ഇരു കൈകളിലും വെളുത്ത മുയൽകുഞ്ഞുങ്ങളെ പിടിച്ചു നിൽക്കുന്ന അവളുടെ ചിരിച്ച മുഖം ക്യാമറയിൽ പതിഞ്ഞു. ഒപ്പം മനസിലും. ലെച്ചുവിന് പിന്നെ പക്ഷി മൃഗാദികളെയൊക്കെ പേടിയായതുകൊണ്ട് അവൾ ദൂരെ നില്കുകയല്ലാതെ അതിനെ ഒന്ന് തൊടുക പോലും ഇല്ല.
: ശ്രീകുട്ടാ…. നിന്റെ പെണ്ണ് വന്നതല്ലേ, എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കണ്ടേ നമുക്ക്
: ലെച്ചു പറഞ്ഞോ… മുയൽ ഫ്രൈ ആയാലോ