✨️…ദർശന…✨️
Darshana | Author : Thomas Alva Edison
സുഹൃത്തുക്കളെ….. ഇതെന്റെ ജീവിതത്തിൽ ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ്….ഇതിന് മുന്നേ സ്കൂളിൽ പഠിക്കുമ്പോൾ പോലും ഞാൻ ഒരു കഥ എഴുതിയിട്ടില്ല….. പക്ഷെ ഈ കഥ നിങ്ങളെ നിരാശരാക്കില്ല എന്നെനിക്ക് ഉറപ്പാണ്….. പറഞ്ഞു വെറുപ്പിക്കുന്നില്ല… അപ്പൊ എഡിസന്റെ ഫാമിലിയിലേക്ക് സ്വാഗതം……..
“ഡാ എഡിസൺ എന്തേ…..”
“ദാ അവിടെ ഇരിപ്പുണ്ട് “………. ഹാളിന്റെ മൂലയ്ക്കുള്ള ഒരു കസേരയിൽ തലയ്ക്കു കയ്യും കൊടുത്ത് ഇരിക്കുന്ന എഡിസണെ ചൂണ്ടി ഞാൻ പറഞ്ഞു…..
” നീ അവനേം കൂട്ടി പോയി കഴിക്കാൻ എന്തേലും വാങ്ങിച്ചു കൊടുക്ക്… ഇന്നലെ വൈന്നേരം തൊട്ട് ഒന്നും കഴിക്കാതിരിക്കാ എന്റെ കുട്ടി.. ആ ഇരിപ്പ് കാണുമ്പോൾ സഹിക്കുന്നില്ലടാ…… ” ഉടുത്തിരുന്ന കൈളിയുടെ ഒരു അറ്റം കൊണ്ട് മുഖം തുടച്ചു കൊണ്ട് മാമൻ പറഞ്ഞു…….
“എനിക്ക് ഇപ്പോൾ അവന്റെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം ഇല്ല മാമ…….ഞാൻ ഇപ്പൊ എന്ത് പറഞ്ഞാ അവനെ ഒന്ന് ആശ്വസിപ്പിക്കുക… അതാ ഞാൻ ഇങ്ങനെ മാറി മാറി നിക്കണേ…..”
” എടാ നീയും ഇങ്ങനെ നടന്നാ പിന്നിവിടെ ആരാ ഒന്ന്….. നീ അവന്റെ അടുത്ത് പോയിരുന്നേ പോയിട്ട് ഒരു ചായ വാങ്ങി കൊടുക്ക് .. നീയും ഇന്നലെ രാത്രി തൊട്ട് നിൽക്കണതല്ലേ… മ്മ് ചെല്ല്… ചെല്ലെടാ….. ”
ഞാൻ അവന്റെ അടുത്ത് പോയി ഇരുന്നു… തലയിൽ കയ്യും കൊടുത്ത് ഇരിക്കുന്ന അവന്റെ തോളിൽ തട്ടി ഞാൻ വിളിച്ചു….
“ഡാ എഡിസാ എണീറ്റെ….ഇന്നലെ രാത്രി തൊട്ട് ഒന്നും കഴിക്കാതെ ഇരിക്കല്ലേ… വാ ഒരു ചായ കുടിച്ചിട്ട് വരാം… വാ….ഏയ്.. വാടാ…” അവന്റെ കൈ പിടിച്ചു ഞാൻ എഴുന്നേൽപ്പിച്ചു…..
അവൻ എഴുന്നേറ്റ് എന്നെ ഒന്ന് നോക്കി….ഒരു കാടിനെ തന്നെ ദഹിപ്പിക്കാനുള്ള ശക്തി ആ നോട്ടത്തിന് ഉണ്ടെന്ന് എനിക്ക് തോന്നി….എന്റെ മനസ്സ് വെന്ത് പോയി… ഇത് വരെ ഒരു നോട്ടം കൊണ്ട് പോലും അവൻ എന്നെ വേദനിപ്പിച്ചിട്ടില്ല….
“ഡാ സോറി… എന്റെ കുഞ്ഞു… അവൾ പോയാ പിന്നെ എനിക്ക് ആരുണ്ടെടാ… എനിക്ക് ഇത് താങ്ങാവുന്നതിലും അധികം ആണ്….. എനിക്ക് അവളെ ജീവനോടെ കിട്ടിയാൽ മാത്രം മതി …” എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അവൻ കരഞ്ഞു… ആകെ പിടി വിട്ട് നിൽക്കുക ആയിരുന്ന ഞാൻ ….എനിക്കും പിന്നെ പിടിച്ചു നിൽക്കാൻ ആയില്ല.. അവനേം കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു…..