“ഓക്കേ ബൈ… ” ഞാൻ നേരെ വീട്ടിലേക് പോന്നു… എനിക്ക് ആകെ ഒരു മൂഡ് ഓഫ് ആയിരുന്നു…. ഹാളിലിരുന്ന് അമ്മേം അച്ഛച്ഛനും ടീവീ കാണുക ആയിരുന്നു… ഞാൻ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി….. നേരെ പോയി കിടക്കയിലേക്ക് വീണു… കുറച്ചു നേരം കണ്ണും പൂട്ടി കിടക്കുമ്പോഴാണ് ആരോ മുടിയിഴകളിൽ തലോടുന്നത് അറിയുന്നത്… അമ്മയാണ്.. ഞാൻ എഴുന്നേറ്റു ഇരിന്നു…
“മ്മ് എന്താടാ എന്ത് പറ്റി… നിന്റെ മുഖത്തിനൊരു വാട്ടം..”
“ഓ പിന്നെ എന്റെയോ ഒന്ന് പോയെ അമ്മേ….ഇന്ന് നിന്ന് തിരിയാൻ പറ്റാത്ത അത്ര തിരക്ക് ആയിരുന്നു അവിടെ അതിന്റെ ഒരു ക്ഷീണം….”
അമ്മ എന്റെ മുഖം പിടിച്ചു ഉയർത്തീട് ചോദിച്ചു….
“ഇനി സത്യം പറ….”
എനിക്ക് അമ്മയുടെ മുഖം നോക്കിയിരിക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ തോന്നി ഞാൻ ആ മടിയിൽ തല വെച്ച് കുറച്ചു നേരം കിടന്നു….. അമ്മ എനിക്ക് തലയിൽ മസാജ് ചെയ്ത് തരാൻ തുടങ്ങി….
“നിന്നോടാ ഞാൻ ചോദിച്ചേ.. കേട്ടില്ലേ….
ഞാൻ എന്റെ എല്ലാ കാര്യങ്ങളും അമ്മേനോട് പറയും….(സിഗരറ്റ് വലിക്കുന്നത് ഒഴിച്ച്… അമ്മയുടെ നേരെ ഒരു ചേട്ടൻ ലങ് കാൻസർ വന്നിട്ട് ആണ് മരിച്ചത്.. അത് കൊണ്ട് തന്നെ അമ്മയ്ക്ക് സിഗരറ്റ് വലിക്കുന്നത് തീരെ ഇഷ്ടമല്ലാത്ത കാര്യമാണ്.. അച്ഛനയൊക്കെ ഓടിക്കുന്നത് കാണാം….ഒന്ന് രണ്ട് വട്ടം മണത്തിട്ട് എന്നോട് ചോദിച്ചിട്ടുണ്ട് എങ്കിലും ഞാൻ തന്ത്രപൂർവ്വം പിടിച്ചു നിന്നു )… അത് കൊണ്ട് തന്നെ എന്റെ എല്ലാ കാര്യങ്ങളും അമ്മയ്ക്കും ഒമുവിനും നന്നായി അറിയാം….
ഞാൻ നടന്ന കാര്യങ്ങളൊക്കെ വള്ളി പുള്ളി വിടാണ്ട് പറഞ്ഞു കൊടുത്തു…
“ഹാ ഹാ ഹാ ഹാ ഹാ…….അയ്യോ.. എന്റമ്മേ…”
അമ്മ വയറ് പൊത്തി ചിരിക്കാൻ തുടങ്ങി….ഇതിനു മാത്രം ചിരിക്കാൻ എന്താ ഇതിൽ….സ്വന്തം മകന്റെ അവസ്ഥ കേട്ട് ചിരിക്കുന്നോ.. ഞാൻ ആ വയറ്റിൽ ചെറിയ കുത്ത് വച്ച് കൊടുത്തു….
“ഡാ നാറി….ഏതോ ഒരു പെണ്ണ് തേച്ചു ഒട്ടിച്ചു എന്ന് വെച്ച് എന്റെ മേത്താണോ നിന്റെ അരിശം തീർക്കണ്ടേ….”
“ഹ്മ്മ് അവൾക്കെന്നെ ശരിക്കും അറീല… പെണ്ണായി പോയി അല്ലെ കാണിച്ചു കൊടുത്തേനെ….”