“ഒലത്തും നീ….ഹാ ഹാ “… എന്റെ മനസ്സ് പറഞ്ഞത് തന്നെ മമ്മീം പറഞ്ഞപ്പോ എനിക്ക് പ്രാന്ത് പിടിച്ചു മ്മ്.
” മമ്മി യു ടൂ ബ്രൂട്ടസ്….. ” ഞാൻ മടിയിൽ നിന്നും എഴുന്നേറ്റ് ബെഡിന്റെ മൂലക്ക് പോയിരിന്നു..
“എടാ എഡിസാ നിനക്ക് ഒരു വിചാരം ണ്ട് നീ ആണ് ആ കോളേജ് ലെ ചോക്ലേറ്റ് ഹീറോ എന്ന്….നിന്റെ ഈ പൈങ്കിളി പരിപാടി ഒന്നും എല്ലാരുടേം അടുത്ത് നടക്കില്ല എന്ന് മനസ്സിലായില്ലേ …..”അതും പറഞ്ഞു മമ്മി എന്റെ തുടക്ക് അടിച്ചു…
“ഡാ നീ പിണങ്ങല്ലേ….ഇതൊക്കെ കോളേജ് ലൈഫ് ന്റെ ഭാഗല്ലേ… എത്രയോ പെൺകുട്ടികൾ മോനോട് വന്നു ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട്… നീ അവരോടൊക്കെ എന്താ പറയാറ്…. അത് പോലെ അല്ലേ ഇവിടേം ഉണ്ടായുള്ളൂ… ആ കുട്ടിക്ക് നിന്നേ ഇഷ്ടായില്ല.. ഇതിൽ എന്താ ഇങ്ങനെ നിരാശപ്പെടാൻ മാത്രം….” എനിക്ക് ആകെ ദേഷ്യം വന്നു… അല്ലേ തന്നെ പ്രാന്ത് പിടിച്ചു നിക്കുവാ അപ്പോഴാ അമ്മേടെ ഒടുക്കത്തെ ഒരു ഉപദേശം….
“അലോ മമ്മി അവൾ ഇഷ്ടമ്മല്ലെങ്കിൽ അത് പറയാം ഇഷ്ടം പിടിച്ചു വാങ്ങാൻ പറ്റുന്നത് ഒന്നും അല്ലല്ലോ….ഇഷ്ടല്ലെങ്കിൽ അത് പറഞ്ഞാ പൊരേ.. അമ്മയ്ക്ക് അറിയോ എന്റെ പാട്ടിനു ശേഷം എല്ലാരും നന്നായി കയ്യടിച്ചതാ… പ്രോഗ്രാം ഒന്നും അലമ്പ് ആയിരുന്നില്ല….. അമ്മയ്ക്ക് അറിയുന്നതല്ലേ കസിൻസ് ന്റെ ഒക്കെ കല്യാണത്തിന് ഞാൻ ഗിറ്റാർ വായിച്ചപ്പോ എല്ലാരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചതല്ലേ….എന്നിട്ടാ അവൾ അന്റെ ഒരു ഗിറ്റാർ എന്നും പറഞ്ഞു ചൂടായെ… ഒന്നൂലേലും ഞാൻ ഒരു സീനിയർ അല്ലേ… ആ ബഹുമാനം അവൾ എനിക്ക് തരണ്ടേ…..”എനിക്ക് നല്ല ദേഷ്യം വന്നു…
” ആ ബഹുമാനം നീ അവൾക് കൊടുത്തോ??… നിനക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ അത് നീ അവളോട് പോയിട്ട് പറയണം.. അല്ലാണ്ട് മൈക്ക് വെച്ച് കൂവുകയല്ല വേണ്ടേ….പിന്നെ നിന്റെ പാട്ട് അത് നല്ലതാണെന്ന് എല്ലാർക്കും അറിയാം… അവളും അത് എൻജോയ് ചെയ്ത് കാണും.. പക്ഷെ നീ ഈ കാര്യം ഓപ്പൺ ആയി പറഞ്ഞതിന്റെ ദേഷ്യത്തിൽ അവൾ തിരിച്ചും പറഞ്ഞു… പിന്നെ ജൂനിയർ ആയത് കൊണ്ട് മിണ്ടാതെ കയ്യും കെട്ടി നോക്കി നിക്കണം ആയിരുന്നോ?…. “എന്റെ ദേഷ്യം ഇരട്ടിച്ചു.. എന്നെ തളർത്തിയതും പോരാ അവളെ പൊക്കി പറയുകയും ചെയ്തപ്പോ എനിക്ക് സഹിച്ചില്ല.. ഞാൻ ആ റൂം ഇൽ നിന്നും എഴുന്നേറ്റ് പോയി…..