“ഞാൻ പറഞ്ഞതിനെ കുറിച് നീ ഒന്ന് ആലോചിക്ക്….. പിന്നെ ആ കൊച്ചിന്റെ ധൈര്യം എനിക്ക് ഇഷ്ടായി നിന്നേ പോലൊരു പന്നിക്കുട്ടനെ മെരുക്കാൻ അവളാ ബെസ്റ്റ് വിട്ടു കളയണ്ട ചേർത്ത് പിടിച്ചോ മമ്മിക്ക് സമ്മതാ…..”
പന്നിക്കുട്ടൻ നിങ്ങളുടെ കെട്ട്യോൻ എന്നും പറഞ്ഞു ഞാൻ വണ്ടിയും എടുത്ത് സ്ഥലം കളിയാക്കി….
നേരെ മുഴപ്പിലങ്ങാട് ബീച്ച്ലേക് പോയി കുറേ നേരം അവിടെ ഇരിന്നു….എന്തോ ഒമുവിനെ കൂട്ടാൻ തോന്നീല്ല… അവൻ ഇല്ലാതെ ഞാൻ ഇവിടെ വന്നിട്ടേ ഇല്ല….കുറേ നേരം തിരയും നോക്കിയിരിക്കുമ്പോൾ ആണ് മമ്മി പറഞ്ഞ കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് കടന്ന് വരുന്നത്…. അതെ ശരിക്കും അവൾക്ക് എന്റെ ഗിറ്റാർ ഇഷ്ടായി കാണും കാരണം അത് അത്ര ബോർ ഇല്ലാതെ വായിക്കാൻ എനിക്ക് അറിയാം എന്നെനിക്ക് ഉറപ്പുണ്ട്… ഞാൻ അത് തെളിയിച്ചതാണ് പലവട്ടം….ഇത് ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞതിന്റെ ഗർവ് തീർത്തതാണ്….ശരിയാണ് എന്റെ ഭാഗത്തും തെറ്റ് ഉണ്ട്… ഇത്രേം കുട്ടികളുടെ മുന്നിൽ വച്ച് ഞാൻ അത് പറയണ്ടായിരുന്നു….’വിട്ട് കളയണ്ടാ ചേർത്ത് പിടിച്ചോ ‘ മമ്മിയുടെ ഈ വാക്കുകൾ എന്നിൽ വീണ്ടും വീണ്ടും തട്ടാൻ തുടങ്ങി….ഹ്മ്മ് ഇനി അവളെ എന്റെ പട്ടി നോക്കും ഇനി അവൾ എന്റെ പുറകെ വന്നാലും ഞാൻ മൈൻഡ് ആക്കീല….ഊക്കീട്ട് പോയവളാ നിന്റെ പുറകെ വരുന്നത് നടക്കണ വല്ല കാര്യോം പറ മൈരേ….അല്ലേ തന്നെ ഒരു സമാധാനോ ഇല്ല ഈ മൈര്ന് എന്നെ ഒന്ന് വെറുതെ വിട്ടൂടെ….. എന്തായാലും അവൾക് നല്ല അഹങ്കാരം ഉണ്ട് ഒന്നൂലേലും ഒരു രണ്ട് വയസ്സിനു മൂത്തത് അല്ലേ ഞാൻ ആ ബഹുമാനം തരായിരുന്നു… ആ കോളേജ് ലെ എന്റെ ഇമേജ് ദൈവമേ ഇനി അവളും ആ വാനരപടയും കൂടി ഇതൊക്കെ ആരോടൊക്കെ പറയും എന്ന് ദൈവത്തിന് അറിയാ….ഞാൻ ഒരു ഏഴര ഒക്കെ കഴിഞ്ഞപ്പോ എഴുന്നേറ്റ് വീട്ടിലേക് പോകുവാൻ നേരം ഒമു വിളിച്ചു…
“ഡാ ഞാൻ പാലത്തിന്റെ അവിടെ ഉണ്ട് നീ വരുന്നില്ലേ…”മൈര് അവനോട് അവിടെ വരാൻ പറഞ്ഞ കാര്യം ഞാൻ മറന്ന് പോയിരുന്നു….