“ഓ എനിക്ക് ഒരു മൂഡില്ലടാ നമ്മക്ക് നാളെ കാണാം…” പച്ച തെറിയും പറഞ്ഞു അവൻ ഫോൺ വച്ചു… ഞാൻ നേരെ വീട്ടിലേക്ക് പോയി….
ഞാൻ വീട്ടിലേക്ക് കയറുമ്പോൾ തന്നെ അച്ഛൻ ഇറയത്തു നിക്കുന്നുണ്ടായിരുന്നു….
“വസൂ ദേ തോറ്റു തുന്നം പാടി വന്നിരിക്കുന്നു നിന്റെ മോൻ… അവനു എന്തേലും തിന്നാൻ കൊടുക്ക്…..”
ഈ അമ്മ അച്ഛനോട് എല്ലാം പാടി അല്ലേ….. എന്തൊരു കഷ്ടണിത്… ഞാൻ അച്ഛനെ നോക്കാതെ അകത്തേക്കു കയറി പോയി… അമ്മ അടുക്കളയിൽ ആയിരുന്നു.. ഞാൻ നേരെ അടുക്കളയിലേക്കു വിട്ടു….
“ഹേ സ്ത്രീയെ നിങ്ങൾ എന്തൊരു ദുഷ്ടയാണ് എല്ലാം പുന്നാര കേട്ടിയോനോട് പറഞ്ഞു കൊടുത്തു അല്ലേ… എന്താ അമ്മേ ഇത്….”
അമ്മ ചുണ്ട് ചുരുട്ടി ചിരി അടക്കിപിടിച്ചു…
“ഞാൻ ഒന്നും പറഞ്ഞത് അല്ലടാ… നിന്റെ പ്രിൻസി അച്ഛനെ വിളിച്ചായിരുന്നു….. എല്ലാ കാര്യോം പറഞ്ഞു കൊടുത്ത്… നിന്റെ അച്ഛൻ ചാക്കോ മാഷ് ആവാഞ്ഞത് നന്നായി… എന്താ പറഞ്ഞത് എന്ന് അറിയോ??? സാറേ ഇത് കോളേജ് അല്ലേ… നമ്മളും ഈ പ്രായം കഴിഞ്ഞ് തന്നെ അല്ലേ വരുന്നത് ഇതൊക്കെ ഇത്ര കാര്യം ആക്കേണ്ടതുണ്ടോന്ന്….അയാൾ അപ്പം തന്നെ ഫോൺ വെച്ച്… ഇയാളോട് പറഞ്ഞിട്ട് എന്ത് കാര്യം എന്ന് തോന്നിക്കാണും….”
“അല്ലേലും എന്റെ അച്ഛനെ എനിക്ക് അറിഞ്ഞൂടെ… ഭാഗ്യം അപ്പോ അവൾ പറഞ്ഞതൊന്നും അറിഞ്ഞില്ലല്ലോ… ആശ്വാസമായി…” അമ്മേന്റെ മുഖത്ത് ഒരു കള്ള ലക്ഷണം ഞാൻ ശ്രദ്ധിച്ചു….
“ഹേ മിസ്സിസ് പത്മാവതി അതും പറഞ്ഞു കൊടുത്തോ “….
“ഡാ സോറിയെടാ പെട്ടെന്ന് അറിയാതെ പറഞ്ഞു പോയതാ… മൂപ്പര് എന്തൊരു ചിരി ആയിരുന്നെന്നോ ഈ അടുത്തൊന്നും അങ്ങേരു ഇങ്ങനെ ചിരിച്ചിട്ട് ഞാൻ കണ്ടിട്ടില്ല ഹാ ഹാ…”
എനിക്ക് ദേഷ്യം ഇറച്ചു കയറി… അമ്മമാർ എന്ത് അറിഞ്ഞാലും കൊഴപ്പൊല പഷേ അച്ഛൻ അറിഞ്ഞാൽ അതൊരു നാണക്കേട് ആണ്….
“എന്തൊരു അമ്മയാടോ… ഇനി എന്തേലും പറയാൻ വാ… നിങ്ങളുടെയും കുറേ രഹസ്യം ന്റെ കയ്യിൽ ണ്ടെന്ന് ഓർക്കണം….പണി വരുന്നുണ്ട് അവറാച്ചാ…..”
ഞാൻ പിന്നെ ഒന്നും കഴിക്കാൻ നിന്നില്ല… നേരെ പോയി കട്ടിലിലേക്ക് വീണു……ആ അഹങ്കാരി അവള് കാരണമാണ് ഞാൻ ഈ നാണം കെട്ടത്… ഇതിന് നിനക്കൊരു പണി ഞാൻ തരുന്നുണ്ട് മോളെ….