….……… ഇതേ സമയം അവളുടെ വീട്ടിൽ….………
“നീ എന്ത് പണിയാ കാണിച്ചേ മോളെ….. എന്തൊക്കെ ആയാലും ഇങ്ങനെ ആണോ ഒരാളോട് സംസാരിക്കുന്നേ.. ആ കുട്ടി എന്താ വിചാരിച്ചു കാണുവാ….ഒന്നൂലേലും നിന്നെക്കാൾ ഒന്ന് രണ്ട് വയസ്സ് മൂത്തത് അല്ലേ….അതും നിന്റെ കൂട്ടുകാരികളുടെ മുന്നിൽ വെച്ച് കളിയാക്കിയത് തീരെ ശരിയായില്ല…..”
“ഓയ് വീണ ചേച്ചി അപ്പോ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ… അത്രയും ആൾക്കാരുടെ മുന്നിൽ വെച്ചിട്ട് ആണ് അയാൾ പറഞ്ഞത്… എന്റെ മനസിക്കാവസ്ഥ ഒന്ന് മനസ്സിലാക്കിയേ…..”
“മോളെ നിന്നേ എനിക്ക് അറിയില്ലേ.. നിനക്കിതൊന്നും ഒരു പ്രശ്നോം ഇല്ലെന്ന് എനിക്കറിയാം….നീ ഗേൾസ് സ്കൂളിൽ പഠിക്കുമ്പോൾ ചെയ്ത് വെച്ചിരിക്കുന്നത് നോക്കുമ്പോൾ ഇതൊക്കെ നിസ്സാരം…….നീ അത് വിട് മോളെ എന്താ കാര്യം…. ന്താ മോളെ ആരേലും സെറ്റ് ആയോ…”
“ഈ അമ്മയ്ക്ക് എന്താ അങ്ങനെ ആരേലും ണ്ടേൽ ഞാൻ അമ്മേനോട് വന്ന് പറയില്ലേ….എന്തോ അയാൾ കൊറച്ചു ഷോ കാണിച്ചത് പോലെ തോന്നി… ആ ദേഷ്യത്തിന് പറഞ്ഞതാ… എന്തായാലും പുള്ളീടെ ഗിറ്റാർ പ്ലെയിങ് മമ്മാ വേറെ ലെവൽ പറയാതിരിക്കാൻ പറ്റില്ല…… വാരണം ആയിരത്തിലെ ഒരു സോങ് ഇല്ലേ നെഞ്ചുക്കുൾ പെയ്തിടും….സൂര്യ ആ ട്രെയിൻ ഇൽ നിന്ന് പാടുന്ന സോങ് പുള്ളി ആ പാട്ട് പാടി….ഓ മമ്മി it was amazing….പെൺപിള്ളേർ ഒക്കെ എന്നാ നോട്ടം ആന്നോ….പിന്നെ ആ സോങ് ഉള്ള സിനിമേലെ ഡയറക്ടറെ പേരും ഈ ചെക്കന്റെ പേരും ഒന്നാ….ഗൗതം മേനോൻ……”
” ആരതി ഗൗതം മേനോൻ….കൊള്ളാലെ….”
“ഓഹ് അങ്ങനെ ഇപ്പം കൊള്ളണ്ട….. ഹ്മ്മ് “……. ഇതേ ചോദ്യം വരുന്ന വഴിക് കൂട്ടുകാരും ചോദിച്ചു നിനക്ക് എന്തിന്റെ കേടാ ഞാൻ ആണെങ്കിൽ കണ്ണും പൂട്ടി ഓക്കേ പറഞ്ഞേനെ എന്ന്….. ദേ ഇപ്പം അമ്മേം…..
“ഓ വേണ്ടടി….. അച്ഛന് നായർ വിട്ട് ഒരു കളി ഇണ്ടാകില്ല….എന്തിനാ വെറുതെ അവസാനം വിഷമിക്കുന്നേ….ഞാൻ തന്നെ കുറച്ചു താണ നായർ ആന്ന് പറഞ്ഞു നിന്റെ അമ്മൂമ്മ എന്നും പറയുമായിരുന്നു….”
“ഓ കേക്കണ്ട ഈ ജാതി പറച്ചില്….ഹലോ എന്താ പറഞ്ഞെ വിഷമിക്കണ്ടാ എന്നോ…… എന്റെ അച്ഛന്റെ പേര് രാജീവൻ എന്നാണെന്ന് എനിക്ക് ഒരു ഡൗട്ടും ഇല്ല….”