“ഹേയ് അതിന്റെ ആവിശ്യം ഒന്നും ഇല്ല… നീ പറഞ്ഞത് തെറ്റ് തന്നെ….. പക്ഷെ അവൾ നിന്നോട് പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവളാണ് സോറി പറയേണ്ടത്……”
അതെ അവൻ പറഞ്ഞതാണ് ശരി… പ്രായത്തിന്റെ ബഹുമാനം പോലും തരാതെ വളരെ മോശമായാണ് അവൾ പറഞ്ഞത്….
“സോറി പറയാനും നിൽക്കണ്ട… ഇതിന്റെ പേരിൽ ഇനി പ്രശ്നത്തിനും പോവണ്ടാ… അവളായി അവളുടെ പാടായി….കേട്ടല്ലോ…..”
“ഓ ശരി സർ…”
ക്ലാസ്സിൽ ഇരിക്കുമ്പോഴും എന്റെ മനസ്സിൽ അവൾ ആയിരുന്നു…… എന്ത് അഴകാണ് അതിന്… അതിനൊത്ത സ്വഭാവവും ആയിരുന്നെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ട് ആണേലും അവളെ ഞാൻ എന്റേത് ആക്കിയേനെ….. വേണ്ട ഗൗതം ഇവൾ എന്താലും വേണ്ടാ….അഹങ്കാരി….. ഉച്ചയ്ക്ക് ലഞ്ച് കഴിക്കാനായി ഞാനും ഒമുവും കൂടെ താഴേക്കു നടന്നു……
“ഡാ എനിക്ക് എന്തോ ഒരു ബോറടി… നമുക്ക് ഇനി ക്ലാസ്സ് ഇൽ കേറണോ… മുങ്ങിയാലോ??…”
“പോടാ മൈരേ ഇപ്പൊ തന്നെ 70% അറ്റെൻഡൻസ് ഇല്ല… കണ്ടോണേഷൻ അടച്ചാ തന്നെ പാസ്സ് ആവോന്ന് ഡൗട്ട് ആ അപ്പോഴാ… എന്താലും വന്നില്ലേ….ഇനി കഴിഞ്ഞിട്ട് പോകാ… ഇനി ആകെ രണ്ട് പീരിയഡ് അല്ലേ ഉള്ളൂ….”
അവൻ പറഞ്ഞതും ശരി ആണ്….അറ്റന്റൻസ് ഒരു ഇഷ്യൂ ആണ്….ഞാൻ അവനോട് സംസാരിച്ചു സ്റ്റേയർ ഇറങ്ങുകയായിരുന്നു….. പെട്ടെന്ന് എന്റെ കാലൊന്ന് സ്ലിപ് ആയി…… പുറകോട്ട് നോക്കി ഇറങ്ങുകയായിരുന്നത് കൊണ്ട് എനിക്ക് എന്റെ ബോഡി യെ ബാലൻസ് ചെയ്യാൻ ആയില്ല… താഴെ നിന്നും കയറി വന്ന കുട്ടിയെ ഞാൻ കണ്ടില്ല….ആ വീഴ്ചയിൽ അതൊരു പെൺകുട്ടി ആണെന്ന് മനസിലായി….വീഴ്ചയിൽ എന്റെ കിളി പോയിരുന്നു….ചുറ്റും ആൾക്കൂട്ടം….
“ഡാ… എന്തേലും പറ്റിയോ….ഓയ്.. ഡാ….”
ചുറ്റും കൂടി നിന്നവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….. എന്റെ ബോധം പോവുന്നത് പോലെ തോന്നി….എന്റെ അടുത്തായി ഒരു കുട്ടിയും വീണു കിടപ്പുണ്ട്….ആരാണത്…..പിന്നെയൊന്നും ഓർമയില്ല…….
എന്റെ കണ്ണ് തുറക്കുമ്പോൾ മുകളിൽ ഒരു സീലിംഗ് ഫാൻ കറങ്ങിക്കൊണ്ടിരിക്കുന്നത് ആണ് കാണുന്നത്….തലയിൽ എന്തോ ഒരു കനം പോലെ…….തൊട്ട് നോക്കിയപ്പോൾ ഡ്രസ്സ് ചെയ്തതായി കണ്ടു…… കൈക്കും കേട്ടുണ്ട്….തല അനക്കാൻ ഒന്നും പറ്റുന്നില്ല.. കഷ്ടപ്പെട്ട് ചുറ്റും നോക്കി…… നോക്കുമ്പോൾ എന്നെ ഈർഷയോടെ നോക്കിക്കൊണ്ട് ഒരു കുട്ടി ആപ്പിൾ കടിച്ചു പറിച്ചു തിന്നുകയാണ്….. ദൈവമേ… ആരതി….ഈ നശൂലത്തെയാണോ ഞാൻ വീഴാൻ നേരം പിടിച്ചത്…..