ദർശന [Thomas Alva Edison]

Posted by

“മോന് ചായ വേണമായിരുന്നോ…..”

നല്ല ഒരു ചായ കുടിക്കണം എന്ന് ഉണ്ടെങ്കിലും എന്റെ ശരീരം അതിനോട് യോജിക്കുന്ന അവസ്ഥയിൽ ആയിരുന്നില്ല..

“മ് മ്..”

വേണ്ട എന്ന് പറഞ്ഞു കൊണ്ട് ഞാൻ തല ചെരിഞ്ഞു ആരതിക്ക് എതിരെ കിടന്നു… കുറച്ച് നേരം കിടന്നപ്പോഴേക്കും തിരിഞ്ഞ് കിടക്കാതെ വയ്യ….. അമ്പോ എന്തൊരു വേദന… മുറിവ് ആ ഭാഗത്തു ആണെന്ന് തോന്നുന്നു….ഞാൻ വീണ്ടും മലർന്ന് കിടന്നു….കുറച്ച് നേരം കണ്ണും പൂട്ടി കിടന്ന് അങ്ങ് ഉറങ്ങിപ്പോയി… എഴുന്നേൽക്കുമ്പോൾ എനിക്ക് നേരെ ഉള്ള ക്ലോക്ക് ഇൽ സമയം എഴുതി കണ്ടു… ഒട്ടും വ്യക്തം അല്ലത്… കണ്ണ് തിരുമ്മി ഞാൻ നോക്കി…8:30 ആയിരിക്കുന്നു….. അപ്പുറത്തെ കിടക്കയിൽ നിന്നും നല്ല ചിരിയും തമാശയും കേൾക്കാം….നോക്കുമ്പോൾ എന്തോ പറഞ്ഞു പൊട്ടി ചിരിക്കുന്ന ആരതിയെ ആണ് കണ്ടത്….. അവളുടെ അമ്മയും കുണുങ്ങി ചിരിക്കുന്നുണ്ട്.. അമ്മ കാര്യമായിട്ട് എന്തോ ചളി അടിച്ചിട്ടുണ്ട്….അവരുടെ ലെവൽ എനിക്ക് മനസിലായി….അല്ലാതെ അമ്മയുടെ കോമഡിക്ക് ആരും ഇങ്ങനെ ചിരിച്ചിട്ട് ഞാൻ കണ്ടിട്ടില്ല……വീട്ടിൽ കസിൻസ് ഒക്കെ വന്നാൽ എല്ലാരും ഭയക്കുന്നത് അമ്മയുടെ ചളിയെ ആണ്….

“ആ മോൻ എഴുന്നേറ്റല്ലോ…..”ആരതിയുടെ അമ്മയാണ് എന്നെ കണ്ടത്….. ഇത്തവണ ആരതി എന്നെ നോക്കി ദേഷ്യപ്പെട്ടില്ല….പകരം ചിരിച്ചു….പക്ഷെ അതൊരു ആക്കിയ ചിരി ആയിരുന്നു…

“ആ നീ എഴുന്നേറ്റോ… ഇപ്പൊ എങ്ങനെ ഇണ്ടെടാ….”

“മ്മ് കുറവുണ്ട്….” ഞാൻ ഒന്ന് നിവാരൻ ശ്രമിച്ചു… ആ ശ്രമം മനസ്സിലാക്കി അമ്മ എന്നെ പൊക്കി തലയണ അവിടെ ചാരി വച്ചു……

“ഓ ഈ മനുഷ്യൻ ഉറങ്ങിയോ…. ” അടുത്ത കട്ടിലിലേക്ക് നോക്കി അരയിൽ കയ്യും കൊടുത്ത് അമ്മ നിന്നു…..

ഞാൻ നോക്കുമ്പോൾ കൂർക്കം വലിച്ചു ഉറങ്ങുകയാണ് എന്റെ അച്ഛൻ……

“ഒമു പോയോ.…?”

“ഓ അവനോട്‌ ഒരു 7 മണി ആയപ്പോ ഞാൻ പോകാൻ പറഞ്ഞു… ഞങ്ങളൊക്കെ ഇല്ലേ ഇവിടെ….നീ നല്ല ഉറക്കായിരുന്നു അതാ വിളിക്കാഞ്ഞേ….നിനക്ക് വിശക്കുന്നില്ലേ ഞാൻ കഞ്ഞി എടുത്ത് തരാം…..”

അമ്മ പോയി ബാഗിൽ നിന്നും പ്ലേറ്റ് എടുത്തു..

“ഹേ എന്തുറക്ക ഇത് ഒന്ന് എഴുന്നേറ്റെ… ആശുപത്രിയാ ഇത്… മനുഷ്യാ… നിങ്ങളോടാ….”

Leave a Reply

Your email address will not be published. Required fields are marked *