അച്ഛൻ ചാടി എഴുന്നേറ്റു….അച്ഛൻ എഴുന്നേൽക്കുന്നത് കണ്ടപ്പോ ചിരി അടക്കാൻ കഴിഞ്ഞില്ല….അവരും എന്റെ കൂടെ കൂടി ചിരിച്ചു….അച്ഛൻ നേരെ മുഖം കഴുകാൻ ആയി പോയി….അമ്മ പ്ലേറ്റ് ലേക്ക് കഞ്ഞിയും പിന്നെ ഒരു മൂഡിയിൽ കുറച്ച് അച്ചാറും ചമ്മന്തിയും ഇട്ടു….ആവി പാറുന്ന കഞ്ഞി….കണ്ടിട്ട് എന്തോ കൊതി ആകുന്നു… ഞാൻ വീണ്ടും എഴുന്നേറ്റ് ഇരിന്നു….അമ്മ എനിക്ക് ആവി പാറുന്ന കഞ്ഞി ഊതി വായിൽ വച്ച് തന്നു….. എന്തൊരു സുഖാണ് ഇങ്ങനെ കഴിക്കാൻ….എത്ര കാലായി അമ്മ കഴിപ്പിച്ചിട്ട്….. ഞാൻ ആസ്വദിച്ചു കുടിച്ചു… രണ്ട് സിപ് കഞ്ഞി കുടിച്ചപ്പോഴേക്കും എന്റെ വേദന പമ്പ കടന്നതായി തോന്നി….
മുഖവും കഴുകി അച്ഛൻ അടുത്തേക്ക് വന്നു….
“എങ്ങനെ ഉണ്ടെടാ… കുറവുണ്ടോ…… ഞാൻ വന്നപ്പോ നീ നല്ല ഉറക്കായിരുന്നു…..” ഞാൻ ആണെന്ന് തലയിട്ടി….
“എടി ഞാൻ എന്നാ പോട്ടെ……. ഇവിടെ പിന്നെ നിന്നിട്ടും കാര്യം ഇല്ലല്ലോ സ്ത്രീകൾക് അല്ലേ നിക്കാൻ പറ്റു….. അച്ഛൻ അവിടെ ഒറ്റക്ക് ആണേ…” ആരതിയുടെ അമ്മയെ നോക്കിയാണ് അത് പറഞ്ഞത്…..ആരതിയുടെ മമ്മ ഓ എന്ന് പറഞ്ഞു തലയാട്ടി… അമ്മ കഞ്ഞി അവിടെ കിടക്കയിൽ വച്ച് അച്ഛനെ യാത്രയാക്കാൻ പോയി……
അമ്മ തിരിച്ചു വരുമ്പോൾ കാണുന്നത് ആരതിയുടെ അമ്മയുടെ തോളിൽ തലയും വച്ചു കഞ്ഞി കുടിക്കുന്ന എന്നെയാണ്….എനിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നി….. അമ്മ പിന്നെ വന്ന് വാങ്ങാൻ നിന്നില്ല….
“മോക്ക് കുറച്ച് കഞ്ഞി എടുക്കട്ടെ….”അവളോടാണ് മമ്മിയുടെ ചോദ്യം….
“ഓ….തന്നോ മമ്മി……”
മമ്മിയാ ആരുടെ മമ്മി….
മമ്മി അവൾക്കു കൊടുത്ത് തുടങ്ങിയപ്പോഴേക്കും ഞാൻ കഞ്ഞി കുടിച്ച് കഴിഞ്ഞിരുന്നു….ആരതിയുടെ മമ്മി എനിക്ക് മുഖം തോർത്തി തന്നു…… ഞാൻ ചെരിഞ്ഞു കിടന്നു… ആരതി ഒരു പുഞ്ചിരിയോടെ മമ്മി നീട്ടുന്ന സ്പൂൺ ആസ്വദിച്ചു കഴിക്കുകയാണ്….. എന്തോ ചെറിയ കുശുമ്പൊക്കെ തോന്നിയെങ്കിലും ആ കാഴ്ച്ച കാണാൻ നല്ല ഭംഗി ആയിരുന്നു…… അധിക നേരം അങ്ങനെ ഇരിക്കാൻ എന്റെ ശരീരം എന്നെ അനുവദിച്ചില്ല… ഞാൻ എപ്പോഴോ ഉറങ്ങി….
രാവിലെ എണീറ്റപ്പോൾ മമ്മിയെ എവിടെയും കാണുന്നില്ല അടുത്ത കട്ടിലിൽ ആരതിയുണ്ട്….. ആരതിയുടെ അമ്മയെയും കാണുന്നില്ല….ഞാൻ എഴുന്നേറ്റ് തലയണ പുറകിലേക്ക് വെച്ച് ഇരിന്നു……