“ആ നീ എണീറ്റോ….. എന്റെ തലയും പൊട്ടിച്ചു വെച്ചിട്ട് ദ്രോഹി……”
“ന്താ “….. അവൾ പറഞ്ഞത് ഞാൻ കേട്ടില്ല… അവൾ പിന്നെ വിശദീകരിക്കാൻ ഒന്നും നിന്നില്ല…..
“മമ്മി എന്തേ….?
“മമ്മിമാർ അലക്കുവാൻ പോയേക്കുവാ…..”
“ഓ…ഡോ ഇന്നലെ അറിയാതെ ഞാൻ അവനോട് സംസാരിച്ചു കൊണ്ട് സ്റ്റെപ് ഇറങ്ങി വന്നത് കൊണ്ട് കണ്ടില്ല.. സോറി…..”
“ഓ കൊഴപ്പൂല്ല… ന്താലും സംഭവിച്ചു പോയില്ല….”
ന്ത് മുരഡ് സ്വഭാവമാ ദൈവമേ ഇത്…….
“അതേ ഡാ … മിനിഞ്ഞാന്ന് താൻ കാണിച്ചത് എന്തോ എനിക്ക് ഇഷ്ടായില്ല… അതാ ഞാൻ അന്ന് അങ്ങനെ ചൂടായെ… സോറി….ഞാൻ ഇന്നലെ വന്ന് സോറി പറയാൻ ഇരിക്കുവായിരുന്നു….. ആ പിന്നെ പ്രൊപോസൽ മാത്രെ ഇഷ്ടാവാതെ ഉള്ളൂ കേട്ടോ… യുവർ പെർഫോമൻസ് വോസ് എക്സലന്റ്……”
“എടോ അവിടെ നിന്ന് ചാടി കേറി പറഞ്ഞു ആളാവാൻ ഒന്നും അല്ല….എന്തോ ചാടി കേറി പറഞ്ഞില്ലെങ്കിൽ വേറെ ആരേലും കൊണ്ടോകുമോന്ന് വെച്ച് ചെയ്തതാ…..”
അവൾ ഒന്ന് ചെറുതായി ചിരിച്ചു….
“അതിന് എനിക്ക് ലൈൻ ഇല്ലെന്ന് തന്നോട് ആരാ പറഞ്ഞെ?….”
ഞാൻ അങ്ങനെ ഞട്ടിതരിച്ചൊന്നും ഇല്ലെങ്കിലും എനിക്ക് എന്തോ ചെറിയ ഒരു വിഷമം തോന്നി……
“സോറി ഞാൻ അതും ആലോചിക്കേണ്ടത് ആയിരുന്നു….എന്തോ ആ സ്റ്റേജ് ഇൽ നിക്കുമ്പോൾ ഞാൻ നല്ല കോൺഫിഡന്റ് ആയിരുന്നു… എന്തോ ഭയങ്കര കംഫർട് ആയിട്ടാണ് ഞാൻ പാടിയത്… ചെലപ്പോ തന്നെ ഇമ്പ്രെസ്സ് ചെയ്യിക്കണ്ടത് കൊണ്ടാകാം….. ആ ഫോം ഇൽ അങ്ങ് പറഞ്ഞു പോയി….എന്തായാലും റിയലി സോറി ഫോർ ദാറ്റ്….”
“ഏയ് കൊഴപ്പോല്ലടോ… എന്താലും അത് കഴിഞ്ഞില്ലേ….ആരതി ആരതി രാജീവൻ….”
അവൾ പേരും പറഞ്ഞു എനിക്ക് നേരെ കൈ നീട്ടി…
“ഓഹ് മാളികവീട്ടിൽ രാജീവേട്ടനെ അറിയാത്ത ആരാ ഉള്ളെ….. ഗൗതം മേനോൻ…..”
ഞാൻ അവൾക്കു കൈ കൊടുത്തു….. അച്ഛനെ ആക്കിയത് അവൾക്കു തീരെ പിടിച്ചില്ലാന്ന് മനസ്സിലായി… എന്റെ കൈക്ക് ഒരു നുള്ള് തന്നു….
“അപ്പൊ ഫ്രണ്ട്സ്….. പിന്നെ എനിക്ക് ലൈൻ ഒന്നും ഇല്ല കേട്ടോ…..”
അത് കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു….അപ്പൊ കുട്ടി സിംഗിൾ ആണ്…..