ഞാൻ അവന്റെ റൂമിലേക്കു നടന്നു….. ഫാനും ഫുൾ സ്പീഡ് ഇൽ ഇട്ട് പുതച്ച് മൂടി ഉറങ്ങുകയാണ് കുട്ടി… “ഡാ എഡിസാ എണീറ്റെ….സമയം എത്ര ആയെന്നാ….ഡാ ചെക്കാ… എഴുന്നേൽക്ക്… ഇതെത്ര നേരായി നിന്നെ വിളിക്കണൂ….” മുഖത്തെ പുതപ്പ് വലിച്ചു മാറ്റി ആ നനഞ്ഞ കൈ അവന്റെ മുഖത്ത് വച്ചപ്പോൾ ചാടി എണീറ്റു കക്ഷി….
” ആറു മണി ആയോ അമ്മേ “…. ഒരു കൊട്ടുവായും ഇട്ട് ഉറക്കച്ചടവോടെ അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു…
“ആറു മണിയോ സമയം ഏഴര ആയി നിന്നെ എത്ര നേരായി ആയി വിളിക്കാണ്…”
“ഏഴര മണിയോ എന്താ അമ്മാ ഇത്… ഞാൻ പറഞ്ഞതല്ലേ ആറു മണിക്ക് വിളിക്കണം ന്ന്… ഇന്ന് കോളേജ് ഡേ ആന്ന് അമ്മേനോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ…..”
” ആ ഇനി എന്റെ മെക്കിട്ട് കേറ്…വിളിച്ചിട്ട് നീ എഴുന്നേൽക്കാത്തതിന് ഞാൻ എന്ത് ചെയ്യാനാ….പിന്നെ നീ കുറച്ചു ലേറ്റ് ആയീന്ന് വെച്ച് അവിടെ പരിപാടി നടക്കാതിരിക്കാൻ ഒന്നും പോണില്ലല്ലോ….നിന്ന് വാചക കസർത്ത് അടിക്കാതെ പോകാൻ നോക്കടാ… ”
എന്നെ ഒരു ചൂഴ്ന്ന നോട്ടോ നോക്കി ചെക്കൻ ബാത്റൂമിലേക്ക് ഓടി……
“അമ്മാ വേഗം തായോ….. മ്മാ ലേറ്റ് ആവണൂ….”
“കിടന്ന് കാറാതെ ചെക്കാ ഒരു മിനിറ്റ്….”
“ആ അമ്മ സമയം ആവുമ്പോ വന്ന മതി ഞാൻ പോവുവാ….”
“ഡാ, പോവല്ലേ ദാ എത്തി.. നിക്ക്…”
ഞാൻ അടുക്കളയിൽ നിന്ന് ദോശയും എടുത്ത് എത്തുമ്പോഴേക്കും ചെക്കൻ ബൈക്ക് സ്റ്റാർട്ട് ആക്കി പോയിരിന്നു…..
” ഒരു ചായ പോലും കുടിക്കാതെയാ ചെക്കൻ പോയേക്കുന്നേ…ശെ രാവിലെ വിളിച്ചിരുന്നേ ആ വയറ് കാലിയാക്കി പോകില്ലായിരുന്ന് ചെക്കൻ….”
…………………………………………………………………
“എടാ നാറി നീ എവിടെ പോയി കിടക്കുകയാരുന്നു… എത്ര നേരായി നിന്നെ വിളിക്കണൂ ആ ഫോൺ എന്ത് മൈരിനാ നിനക്ക്…..”
“എടാ മമ്മി ചതിച്ചതാ…6 മണിക്ക് വിളിക്കാൻ പറഞ്ഞിട്ട് ദാ ഇപ്പഴാ വിളിക്കണേ….അലങ്കോല പണിയൊക്കെ എവിടെ വരെ ആയി….”
“എന്തോ….മോൻ ഇല്ലാത്തോണ്ട് ഇത് വരെ എല്ലാം ഗംഭീരം ആയിട്ട് ചെയ്തിട്ടുണ്ട്….. ഇന്നലെ രാത്രി പോവുമ്പോ എന്താ അഭി ഇവൻ പറഞ്ഞെ രാവിലെ വന്നിട്ട് എല്ലാം സെറ്റ് ആക്കണം… നീയൊന്നും കെടന്ന് ഉറങ്ങി പോകരുത്….. നീട്ടിയൊന്ന് തന്നാലിണ്ടല്ലോ….”