“ഡാ …”
“നിക്കേടാ നായെ ഞാൻ ഈ സെൽഫ് ഇൻട്രോഡക്ഷൻ ഒന്ന് പറഞ്ഞോട്ടെ…അപ്പോ പറഞ്ഞു ലാഗ് അടിപ്പിക്കുന്നില്ല….. ഒൺലി വിശ്വൽ ഇമ്പാക്ട്….”
“എന്റെ പൊന്നേ ഒരു 60 ഒഴിച്ചെടാ….. ഓ എല്ലാം കിണ്ടി ആയോ? വല്ലതും ബാക്കി ഉണ്ടോടാ ഊവേ…”
“അതെന്തൊരു വാർത്താനാടാ ചെക്കാ….നമ്മടെ ഹീറോക്ക് വെക്കാതെ നമ്മൾ ഒറ്റയ്ക്കു അടിച്ചു തീർക്കോ…..”
“മ്മ് മതി മതി വേഗം ഒഴിക്ക് എനിക്ക് അങ്ങോട്ട് പോണം….ഇപ്പൊ ജൂനിയർ പിള്ളേരുടെ ഡാൻസ്ണ്ട് ഒരു രണ്ട് പെഗ് ഇട്ടിട്ട് വേണം അവിടെ പോയി തുള്ളാൻ…നിങ്ങള് വരുന്നില്ലേ….”
“ആഗ്രഹം ഉണ്ടെടാ.. പഷേ എണീച്ചു നിക്കാൻ പറ്റുവൊന്ന് ഡൗട്ടാ… ഐ വിൽ ട്രൈ… ഒറപ്പൊന്നും പേരെന്നില്ല….എന്തൊരു അടിയാടാ നീ “..
“ശവം….ആ ടച്ചിങ്സ് ഒന്ന് നീട്ടിയേ….. അപ്പോ ഞാൻ അവിടെ കാണും….ബായ്….”
ദൈവമേ….ശ്രീലേഷ് സാർ മണക്കുവോ ആവോ….
“എന്താടാ എഡിസാ ഒരു ചുറ്റിക്കളി… വല്ല വെള്ളമടി പരിപാടി യാണോ ”
“ഏയ്യ് സാർ ഇതെന്താ ഈ പറയാണെ….ഞാൻ അക്ഷയ് നെ അന്വേഷിച്ചു വന്നതാ “…..
“ആര് ഒമു വോ… ഒമു അല്ലേ അവിടെ ഓഡിറ്റോറിയത്തിൽ നിക്കണേ……”
“ഓ ഞാൻ അവിടെ കണ്ടില്ല ഫോൺ ഉം വിളിച്ചിട്ട് കിട്ടണില്ല അതാ ഇങ്ങോട്ട് വന്നൊന്ന് നോക്കാൻ വന്നതാ….അപ്പോ ശരി…”
“മ്മ് നടക്കട്ടെ “…..
ഞാൻ രണ്ട് പെഗ്ഗ് ഇട്ട ഓളത്തിൽ ഓഡിറ്റോറിയത്തിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു….. പെട്ടെന്ന് ജനവാതിലിലൂടെ ഉള്ളിലേക്കു ഒരു നോട്ടം പോയി…. സ്റ്റേജിൽ ഒരു കുട്ടിയുടെ ഒരു സോളോ ഡാൻസ്… യെല്ലോ ടീ ഷർട്ടും ഒരു ജീൻസും ഇട്ട് കൊണ്ട്…. ലവ് @ ഫസ്റ്റ് സൈറ്റ്…. ഒരു മിന്നൽ എന്റെ ശരീരത്തിലൂടെ പാസ്സ് ചെയ്തതായി അനുഭവപ്പെട്ടു….ഞാൻ ഇത് വരെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരി….. ഇത് വരെ ആയിട്ട് കുറേ പേരോട് ഇഷ്ടം തോന്നീട്ട് ഉണ്ടെങ്കിലും അവരോട് ഒന്നും തോന്നാത്ത ഒരു ഇത് ഈ കുട്ടിയോട് തോന്നുന്നു… ആരോ നെഞ്ചിൽ മൃദഗം വായിക്കുന്നത് പോലെ ഒരു ഫീൽ….അത് നീ അടിച്ചു കിണ്ടി ആയത് കൊണ്ടാകും….എന്റെ ഉള്ളിലെ മൈരൻ എന്നോട് പറഞ്ഞു….പിന്നെ രണ്ട് പെഗ്ഗ് ഇട്ടിട്ട് കിണ്ടി ആവാൻ അതിനീ ഗൗതം ചാവണം….ഇത് അത് തന്നെയാ… Yes she is my soulmate.,. കാലം എനിക്കായി കണ്ടെത്തിയ പെൺകുട്ടി….നിന്ന് മനക്കോട്ട കെട്ടാതെ വേണേൽ പോയി പറഞ്ഞു നോക്കടെ….. മൈരൻ വീണ്ടും തുടങ്ങി….. ഈ മൈരൻ കാരണം ആണ് ഞാൻ പല കുഴിയിൽ പോയും ചാടുന്നത്… ഈ കാര്യത്തിൽ റിസ്ക് എടുക്കാൻ പറ്റില്ല….വളരെ പ്ലാനിങ് വേണ്ടിയിരിക്കുന്നു….