വളഞ്ഞ വഴികൾ 12 [Trollan]

Posted by

വളഞ്ഞ വഴികൾ 12
Valanja Vazhikal Part 12 | Author : Trollan | Previous Part


ആ ചോദ്യം എന്നെ ഒരു നിമിഷം നിശബ്ദം ആക്കി.

“നമുക്ക് അറിയാല്ലോ അത് ഒരു ആക്‌സിഡന്റ് ആണെന്ന്. പോലീസുകാർ ഒക്കെ അനോഷിച്ചു റിപ്പോർട്ട്‌ ഒക്കെ കൊടുത്തത് അല്ലെ.

ഇൻഷുറൻസ് ഒക്കെ കിട്ടിയതും അല്ലെ.

പിന്നെ എന്തിനടി വേണ്ടാത്ത കാര്യങ്ങൾ ആലോചിച്ചു പോകുന്നെ.

ഇപ്പൊ നമുക്ക് നമ്മളെ ഉള്ള്.”

അവൾ കുറച്ച് നേരം മിണ്ടാതെ ഇരുന്നിട്ട്.

“എന്റെ അനിയനും അമ്മയും അച്ഛനും എല്ലാം എന്റെ ഉറക്കം കെടുത്തുവ ഏട്ടാ.

ഹോസ്റ്റലിൽ എനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല. എപ്പോഴും പേടിപ്പെടുത്തുന്ന സ്വപ്നം ആണ് കാണുന്നെ.

ഞാൻ ഒന്ന് ഉറങ്ങുന്നത് തന്നെ ഏട്ടന്റെ കൂടെ ഉള്ളപ്പോൾ ആണ്.”

ഞാൻ അവളെ ചേർത്ത് പിടിച്ചു.

“എന്റെ ഉറക്കം എന്നോ നഷ്ടപ്പെട് പോയതാ.

നിന്റെ കൂടെ ഉള്ള ഓരോ നിമിഷങ്ങൾ ആണ്. ഇപ്പൊ എന്റെ ഒരു ആശുവസം.

ഇനി എന്റെ രേഖകുട്ടി പേടിക്കരുത് കേട്ടോ.
ഏട്ടൻ കൂടെ തന്നെ ഉണ്ട്.”

അതും പറഞ്ഞു അവളെ കൂൾ ആക്കി

ഞങ്ങൾ ബീച്ചിൽ കൂടി ഒക്കെ നടന്ന ശേഷം രാത്രി വീട്ടിൽ വന്നു കയറി. കുളിയും കഴിഞ്ഞു ഫുഡും കഴിച്ചു. നേരെ അവൾ കട്ടലിൽ കയറി കിടന്നു. ദീപു ന് പിരീഡ്സ് അവൻ പോകുവാ എന്ന് അറിഞ്ഞതോടെ അതും അവളുടെ ബെഡിൽ കയറി കിടന്നു.

എന്റെ ആണേൽ ഉറക്കം വീണ്ടും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു രേഖയുടെ ചോദ്യം.

ഞാൻ പോയി ഉമ്മറത്തു ഇരുന്നു കൊണ്ട് ഇരുട്ടിലേക് നോക്കി കൊണ്ട് ഞാൻ ആലോചനയിൽ ആയി.

ദീപു നെയും രേഖയെയും പിന്നെ ജീവിതം ഒന്ന് പിടിച്ചു നിർത്താൻ നോക്കുന്ന ടൈമിൽ ഞാൻ എന്തൊ മറന്നു പോയിരിക്കുന്നു.

എന്റെ മനസ്സിലേക് രണ്ട് വർഷം അപ്പുറം നടന്ന കാര്യങ്ങൾ എല്ലാം ഡാം പൊളിഞ്ഞു വരുന്ന പ്രളയം മാതിരി വന്നു നിറഞ്ഞു കൊണ്ട് ഇരിക്കുന്നു.

ഓരോ നിമിഷങ്ങൾ പോലും എന്റെ മുന്നിൽ തെളിഞ്ഞു വരാൻ തുടങ്ങി.

പണ്ട് മനസിൽ കുഴി വെട്ടി മുടിയാ എല്ലാം തിരിച്ചു വരുന്നു.

എനിക്ക് താങ്ങാനും അപ്പുറം അത്‌ കടക്കും എന്ന് മനസിലായപ്പോൾ.

വേഗം തന്നെ എഴുന്നേറ്റു കഥക് അടച്ചു.

രേഖയെയും കെട്ടിപിടിച്ചു കിടന്നു.

അന്നത്തോടെ എന്റെ ഉറക്കം നഷ്ടം ആകുകയാണെന്ന് എനിക്ക് മനസിലായി.

അവൾ ഉയർത്തിയ ചോദ്യം വീണ്ടും എന്റെ ഹൃദയത്തിൽ വന്നു കയറി കൊണ്ട് ഇരിക്കുന്നു.

ഇനി എന്തായാലും അതിനുള്ള ഉത്തരവും ഉടനെ കണ്ട് പിടിച്ചേ മതിയാകു.

Leave a Reply

Your email address will not be published. Required fields are marked *