അവൾക് ചുമ്മാ സംശയം കയറി പറഞ്ഞത് ആകും.”
“എന്നാലും ഒന്ന് അനോഷിച്ചു നോക്കിയാലോ.”
“ഹം.
ഇപ്പൊ.”
“വെയിറ്റ്… ഒരു വർക്ക് ഷോപ്പിൽ പോകണം.”
എന്ന് പറഞ്ഞു വണ്ടി എടുത്തു.
അങ്ങനെ ഞങ്ങൾ ആ വർക്ക് ഷോപ്പിൽ എത്തി.
ആ ലോറി അവിടെ പെയിന്റ് ചെയ്തു കൊണ്ട് ഇരിക്കുന്നത് എനിക്ക് കാണാം ആയിരുന്നു.
ഞാൻ അവിടെ ഉള്ളവരോട് വണ്ടിക് ഉള്ള അറ്റക്കുറ്റപ്പണി കൾ ഒക്കെ പറഞ്ഞു.
പിന്നെ പതിയെ അവിടെ ഒക്കെ നടന്ന്. നിന്ന് നിന്ന് മടുത്തു എന്ന് ഒരു തോന്നൽ ഉണ്ടാക്കി എന്റെ ജീവിതം തകർത്ത ആ ലോറിയുടെ അടുത്തേക് ചെന്ന്.
അവിടെ പെയിന്റ് അടിച്ചു കൊണ്ട് ഇരുന്ന ആളും ആയി ഞങ്ങൾ സംസാരം തുടങ്ങി. പട്ട വിശുമോ എന്നൊക്കെ ചോദിച്ചു ഒരു ആൽക്കഹോൾ റിലേഷൻ അവിടെ തുടങ്ങി. അത് എനിക്ക് ഉള്ള സിഗ്നൽ ആയിരുന്നു.
അയാൾ പെയിന്റ് അടിച്ചു കൊണ്ട് ഇരുന്ന ലോറിയെ കുറച്ചു ആയി ഞങ്ങളുടെ ചോദ്യം.
പിന്നെ ഞങ്ങൾ പോയി ചായ കുടിച്ചിട്ട് വരാം എന്ന് പറഞ്ഞപ്പോൾ. അയാളുടെ മുന്നിൽ വെച്ച് പട്ട പറഞ്ഞു. എനിക്ക് രണ്ട് അടിക്കാതെ ഒരു മൈരും ഇറങ്ങില്ലടാ.
അത് അയാളുടെ മുന്നിൽ വെച്ച് പറഞ്ഞത് തന്നെ ഒരു കാരണം ഉണ്ടായിരുന്നു.
ഞങ്ങൾ ചായ കുടിച് പക്ഷേ പട്ട കുടിച്ചില്ല. അവൻ എന്റെ കൈയിൽ നിന്ന് 500റും വാങ്ങി ബിവറേജിൽ കയറി.
കുഞ്ഞുങ്ങളുടെ മനസിലും കുടിയൻ മാരുടെ മനസും ഒരുപോലെ ആണ് കള്ളം പറയില്ല.
രണ്ട് പെക്ക് കൊടുത്തു പെയിന്റ് കാരനിൽ നിന്ന് എല്ലാം അറിയാൻ വേണ്ടി ആണ്. പുള്ളി ആണേൽ അവിടെ 10വർഷം ആയി ജോലി ചെയുന്നത് ആണ്.
അങ്ങനെ സാധനം വാങ്ങി തിരിച്ചു വന്നു.