ഞങ്ങളുടെ വണ്ടി അപ്പോഴേകും നന്നാക്കി തുടങ്ങി ഇരുന്നു.
സമയം എടുക്കും എന്ന് പറഞ്ഞു. ഓയിൽ മാറ്റണം എന്ന് പറഞ്ഞു. മാറ്റിക്കോളാൻ പറഞ്ഞു.
പിന്നെ അയാളുടെ അടുത്ത് പോയി.
പട്ട യും അയാളും പോയി രണ്ട് പെഗ് അടിച്ചു.
ഒരു ആൽക്കഹോലിക് ഫ്രണ്ട്ഷിപ് തുടങ്ങി കഴിഞ്ഞിരുന്നു.
പിന്നെ ഞങ്ങളുടെ ചോദ്യം മാറ്റി.
ഈ വണ്ടി വാങ്ങണം എന്നുണ്ട് എന്നാക്കി.
അത് പറഞ്ഞതോടെ ആ പുള്ളി പറഞ്ഞു തുടങ്ങി.
“ഈ സാധനം ഇടിച്ചു ഇടിച്ചു ഉപ്പാട് ഇളകിയാ വണ്ടി ആണ്. എത്ര പേരുടെ ജീവൻ കൊണ്ട് പോയിട്ട് ഉണ്ടെന്ന് അറിയുമോ.
രണ്ട് വർഷം മുൻപ് ആണെന്ന് തോന്നുന്നു 6പേരുടെ ജീവൻ എടുത്തു. പിന്നെ ഈ അടുത്ത് ഇടക്ക് ഒരു ആളുടെയും കൊണ്ട് പോയി.
പിന്നെ ഇതിന്റെ ഒന്വർ അത്ര ശെരി ഒന്നും അല്ലാ. നിങ്ങൾ വേറെ വല്ല വണ്ടിയും നോക്കിക്കോ.
ഇത് പോകു കേസ് ആണ്. ഇത് കൊണ്ട് ഞങ്ങൾക് മാത്രം ആണ് ഉപകാരം ഉള്ള്.”
“അല്ലാ ചേട്ടാ.
അതെന്ന ഇതിന്റെ ഒന്വർ അത്ര പോരാ എന്ന് പറയുന്നേ.”
“കോട്ഷിന് ആണ് അവന്റെ മെയിൻ പരുപാടി.
ആ ആക്‌സിഡന്റ് ഒക്കെ കഴിഞ്ഞു പിന്നെ അവന് സ്ഥലം ഒക്കെ വാങ്ങി പുതിയ ലോറികൾ ഒക്കെ ആയി ഇപ്പോൾ. എങ്ങനെ പൈസ കിട്ടുന്നു എന്ന് ആർക് അറിയാം.
പാർട്ടിലെ വലിയ നേതാക്കൾ ഒക്കെ ആയി വലിയ ബന്ധം ആകാം.”
പിന്നെ ഒന്നും ഞാൻ ചോദിച്ചില്ല.
തിരിച്ചു എന്റെ ലോറിയുടെ അടുത്ത് വന്നു ആ ലോറിയെ നോക്കി.
എന്റെ കുടുബം ഇല്ലാത്തെ ആക്കിയത് ഒരു കൊലപാതകം തന്നെ ആണോ?
എന്തിന് വേണ്ടി?