“ബെസ്റ്റ്.
ഒന്നുല്ല.”
“എന്നാ ശെരി. ഞാൻ കുറച്ച് തിരക്കിൽ ആണ്. നമുക്ക് കാണാം.”
“ഹം.”
ഞാൻ ഫോൺ കട്ട് ചെയ്തു വീണ്ടും മറ്റേ ചിന്തയിലേക് പോയി.
ലോറിയിൽ കയറി കിടന്നു.
പയ്യെ മയക്കത്തിലേക് പോയി.
പട്ട തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റെ.
“വാ പോകാം.
കാശ് കൊടുക്കടാ.”
ഞാൻ ഇറങ്ങി ചെന്ന് ബില്ലും വാങ്ങി മുതലാളി തന്നാ കാശ് കൊടുത്തു.
വീണ്ടും വരാം എന്ന് മറ്റെപുള്ളി യോട് പറഞ്ഞു.
ഞങ്ങൾ ലോറിയും ആയി വർക്ക് ഷോപ്പിൽ നിന്ന് ഇറങ്ങുമ്പോൾ എന്റെ കണ്ണുകൾ ആ ലോറിയിൽ തന്നെ ആയിരുന്നു എന്റെ ജീവിതം മാറ്റി മറച്ച ലോറി.
അങ്ങനെ ഞങ്ങൾ മുതലാളി യുടെ വീട് ലക്ഷ്യം ആക്കി വണ്ടി വിട്ടു.
പട്ട എന്നോട് പറയാൻ തുടങ്ങി.
“എന്തൊ എവിടെയോ ഒരു മിസ്റ്റെക് വരുന്നപോലെ.”
ഞാനും അതേ എന്ന് പറഞ്ഞു.
“ആൻസർ അനോഷിച്ചു പോയ നമ്മുടെ മുന്നിലേക്ക് വീണ്ടും ചോദ്യങ്ങൾ വന്നു കൊണ്ട് ഇരിക്കുവാ അല്ലെ.”
“ഇതിന് ഒക്കെ ഉത്തരം ഇനി എവിടെ നിന്ന് കിട്ടും നമുക്ക്.”
“ചോദ്യം ഉണ്ടേൽ അതിനുള്ള ഉത്തരം വും ഉണ്ടാക്കും.
അത് നമ്മൾ തന്നെ കണ്ട് പിടിക്കേണ്ടി വരും.
എവിടെ എന്റെ കുടുബം അവസാനിച്ചോ. അവിടെ നിന്ന് തന്നെ അനോഷിക്കാം.
ആ ലോറിയുടെ സകല മന വിവരവും കിട്ടാൻ എന്നാ വഴി.