പ്രിയമാണവളെ 3 [ആമ്പൽ]

Posted by

പ്രിയമാണവളെ 3

Priyamanavale Part 3 | Author : Ambal | Previous Part


ട്രിമ് ട്രിമ്..

“ഹലോ…,

ഹലോ ആരാ.. “പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നായിരുന്നു കാൾ…

“നാസി ആണോടാ..” കേട്ടു മറന്നൊരു പെൺ ശബ്ദം…

“അതേ നാസിമാണ്..” ആളെ ഒട്ടും തന്നെ മനസിലാകാതെ ഞാൻ മറുപടി കൊടുത്തു…

“എടാ ഇത് ഞാനാ.. ലക്ഷ്മി…”

“ലക്ഷ്മി… “..പെട്ടന്ന് തന്നെ അവളുടെ മുഖം എന്റെ മനസിലെക് വന്നു

” ലെച്ചു.. ” വളരെ പതിഞ്ഞ ശബ്ദത്തിൽ ചുണ്ടുകളനക്കി പറഞ്ഞു…

അതേ രാവിലെ എന്റെ മനസിനെ മുഖരിതമാക്കിയ അതേ ലെച്ചു..

“ടാ.. നീ എന്താ ഒന്നും മിണ്ടാതെ…” അവളുടെ ശബ്ദം കേട്ട ഷോക്കിൽ ഒന്നും മിണ്ടാതെ നിൽക്കുന്ന എന്നോട് ലെച്ചു ചോദിച്ചു..

“ഹേയ്.. ഒന്നുമില്ല”… മനസിൽ ആ സമയം ദേഷ്യമാണോ.. വെറുപ്പാണോ എന്നൊന്നും അറിയില്ല…

“ലെച്ചു…”

“ആ.. എന്റെ പേരൊക്കെ ഓർമ്മയുണ്ടോ നിനക്ക്…”

“അതെന്താ ഏച്ചി അങ്ങനെ ചോദിച്ചേ”…

അല്ല..!…

“ഞാനോരാൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഓർക്കാറുണ്ടോ നീ…എത്ര കാലമായി നീ എന്നെ ഒന്ന് വിളിച്ചിട്ട് ”

“ഏച്ചി.. അങ്ങനെ ഒന്നും പറയല്ലേ.. ഏച്ചി യുടെ നമ്പറൊന്നും എന്റെ കയ്യിലില്ല.. ഏച്ചിയല്ലേ കല്യാണം കഴിഞ്ഞപ്പോൾ നമ്പർ മാറ്റി പോയത്..”

“ടാ.. അത് അന്നത്തെ അവസ്ഥയിൽ.. ” ലെച്ചു തന്റെ നിസ്സഹായവസ്ഥ എന്നോണം പറഞ്ഞു…

“അത് സാരമില്ല ഏച്ചി..ഞാൻ ഇന്ന് രാവിലെ കൂടി ഓർത്തതെ ഉള്ളൂ ഏച്ചിയെ…””

“തന്നെ തന്നെ.. പച്ച നുണ പറയാതെ മോനെ ” ഏച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു…

ആദ്യമുള്ള മനസിന്റെ പിരിമുറുക്കം രണ്ടു പേർക്കും കുറച്ചു കുറഞ്ഞത് പോലെ..

“സത്യം.. എന്റെ ഉമ്മയാണേ സത്യം… ഏച്ചി വീട്ടിലെത്തിയെന്നു രാവിലെ തന്നെ ഞാൻ അറിഞ്ഞു… ”

“അതാവും ഞാൻ വീട്ടിൽ ഉണ്ടെന്നറിഞ്ഞാൽ ഈ വഴിക് പോലും നീ നടക്കാത്തെ…അല്ലെ”

“അതൊന്നും അല്ല.. ഇപ്പൊ പഴയ പോലെ ഒന്നുമല്ല ഒരുപാട് പണി യുണ്ട്.. പിന്നെ ഉപ്പാക് ഞാൻ ഇല്ലാതെ പറ്റില്ല… പണ്ടത്തെ പോലെ കുഞ്ഞു കടയല്ലല്ലോ..”

Leave a Reply

Your email address will not be published. Required fields are marked *