ഗെറ്റ് കടന്ന്…ഉള്ളിലേക്കു കയറിയപ്പോൾ തന്നെ മനസിലായി.. ഇതൊരു മരണ വീട് പോലെ.. ഓരോ ഭാഗത്തും അഞ്ചോ ആറോ പേര് കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു..
റുബി പറഞ്ഞ മാവ് അവരുടെ വീടിന്റെ തെക്ക് ഭാഗത്താണ്.. വീടിന്റെ അതിരിനോട് ചേർന്നിട്ടാണേലും ചുറ്റു മതിൽ ഉള്ളത് കൊണ്ട് ഉള്ളിലൂടെയേ കയറുവാൻ സാധിക്കൂ…
കുറച്ചു മുന്നിലേക്ക് നടന്നപ്പോൾ തന്നെ മനസിലായി.. അവിടെ കൂടി നിന്നവർ എല്ലാം എന്നെ തന്നെ ആണ് നോക്കുന്നത്..
“എല്ലാ കണ്ണുകളും ആ സമയം അവിടേക്കു കയറി വന്ന എന്നിലേക്കു മാത്രം…”
“ഞാൻ എന്താ വല്ല കൊലപാതകവും ചെയ്തു വന്ന പ്രതി യോ മറ്റോ ആണൊ “..
“ഞാൻ അതൊന്നും മൈൻഡ് ആകാതെ വീട്ടു മുറ്റത്തെക് എത്തി “..
“എവിടെ നിന്നാണെന് അറിയില്ല ആ സമയം തന്നെ ഒരു അമ്പതോളം ആണുങ്ങൾ എന്റെ ചുറ്റിലുമായി വളഞ്ഞു “..
സംഭവം എന്താണെന്നു അറിയാത്തതു കൊണ്ട് തന്നെ ഞാൻ അവരെ എല്ലാം ഒന്നു നോക്കി..
മുഖഭാവം കണ്ടപ്പോൾ തന്നെ എല്ലാവരും എന്നെ കടിച്ചു കീറാനുള്ള ദേഷ്യത്തിൽ ആണെന്ന് മനസിലായി..
“എന്താ.. എന്താ കാര്യം ”
“ഓ ഓന് ഒന്നും അറിയില്ല “..
അതിലൊരു വൈറ്റ് & വൈറ്റ് ഡ്രസ്സ് ഇട്ട് പൊതു പ്രവർത്തകനെ പോലെ നിക്കുന്ന ആള് എന്റെ തൊണ്ട കുഴളിൽ കയറി പിടിച്ചു.. കൂടേ ഒരു എലുമ്പാനും…
“ടാ.. രമേഷേ അവന് വിട്.. ആദ്യം കാര്യമെന്താണെന്ന് അറിയട്ടെ.. “എന്നിട്ട് എന്ത് വേണമെന്ന് ആലോചിക്കാം.. കൂട്ടത്തിൽ പ്രായം ചെന്ന ഒരാൾ വന്നു എന്റെ കഴുത്തിൽ പിടിച്ചവന്റെ കയ്യിൽ തട്ടി കൊണ്ട് പറഞ്ഞു..
“രാമേട്ടാ ഇങ്ങള് ഇതിൽ ഇടപെടേണ്ട.. ഇത് ഞങ്ങളുടെ പ്രശ്നമാണ് “..
“അതെങ്ങനെ ശരിയാകും.. ” ഇത് നിന്റെ പാർട്ടി ഓഫിസിലെ പ്രശ്നമൊന്നും അല്ലല്ലോ..
“രാമേട്ടാ.. ” മഞ്ജു വിന്റെ അച്ഛൻ ആണെന്ന് തോന്നുന്നു ഒരാൾ വന്നു വിളിച്ചു..
“ആ വൈശാഖ.. നിനക്ക് അറിയാമല്ലോ രണ്ടു മാസം മുമ്പ് എന്റെ മോളെ പ്രശ്നം ഉണ്ടായപ്പോൾ നിങ്ങളെല്ലാം ചെയ്തത്.. ഇത് എനിക്ക് ദൈവമായി തന്ന ഒരവസര മാണ്..” ക്രൂരമായ ചിരിയോടെ രാമേട്ടൻ എന്ന് പറയുന്ന ആള് മഞ്ജു വിന്റെ അച്ഛനോട് പറഞ്ഞു..