” ഓഹ് അപ്പോൾ ഇതാണ് അവനെ ക്ലബ്ബിൽ ഒന്നും കാണാത്തത് ”
ചുറ്റും നോക്കികൊണ്ട് പിന്നെയും സ്വയം എന്തെക്കെയോ പറഞ്ഞു കൊണ്ട് അവൻ അവിടെ ഇരുന്നു.
” വാ നന്ദന ഇവിടെ ഇരിക്കു… അല്ല അവൻ ഇല്ലേ ഇവിടെ ”
” ഇല്ല പുറത്തോട്ട് പോയി ”
” അവൻ ഇല്ലാതെ അവൻ ആരെയും ഇവിടെ നിൽക്കാൻ സമ്മദിക്കാറില്ലല്ലോ….. അതോ താൻ പോവാൻ നോക്കുക ആണോ ”
” ഇല്ല ഞാൻ ഇപ്പോൾ ഇവിടെ ആണ് ”
” അവന് വല്ല ഫോണും വന്ന് പോയത് ആയിരിക്കും…. അപ്പൊ ഇനി രാത്രി നോക്കിയാൽ മതി. അവൻ ഇങ്ങനെ ആണ് എല്ലാം പതിക്ക് വെച്ചു ഇട്ടേച്ചു പോകും പക്ഷേ ഞാൻ അങ്ങനെ അല്ല എല്ലാം അതിന്റെതായ സമയം എടുത്തെ തീർക്കാറുള്ളു”
സംസാരത്തിനിടയിൽ അവൻ എഴുന്നേറ്റ് വന്ന് എന്റെ കൈകളിൽ പിടിച്ചു. ഞാൻ എന്റെ കൈ വെട്ടിച്ചു മാറ്റി.
“നീ എന്താ ശീലവധി ചമയുന്നോ….. ഞാൻ ക്യാഷ് തരാം ”
” നോ ഐ ആം നോട് ഇൻ ദി മൂഡ് ”