ഞാൻ മുകളിൽ വന്ന് എന്റെ സാധനങ്ങൾ എല്ലാം പക് ചെയ്തു തയെക്ക് ഇറങ്ങി. കാർത്തിക്കിനെ മറികടക്കുമ്പോൾ. അവൻ എന്നെ ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. വേണ്ട അവൻ വിളിക്കണ്ട അവന്റെ സ്നേഹത്തിന് ഞാൻ അർഹഅല്ല. പക്ഷെ അവൻ എന്നെ നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. അവൻ എനിക്ക് പുറംതിരിഞ്ഞു നിൽക്കുക ആണ്. ഞാൻ ആ വീടിന്റെ പാടി ഇറങ്ങിയപ്പോൾ വലിയ ഒച്ചതിൽ തന്നെ വാതിൽ അടഞ്ഞു.
“ധാ ടപ്പേ ”
ഒരു നിമിഷം ഞാൻ അവിടെ നിന്നു എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. വീടിന് അകത്ത് നിന്നും എന്തോ തെറിച്ചു വിഴുന്ന ശബ്ദം കെട്ട് കൊണ്ട് ഞാൻ മുന്നോട്ട് നടന്നു.
അവൻ പറയാതെ തന്നെ എനിക്ക് അവന്റെ പ്രണയം മനസിലായി. പക്ഷെ ഇത് ഇങ്ങനെ തീർന്നത് നന്നായി എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു.
( ഈ പാർട്ട് എഴുതി തുടങ്ങിയത് നന്ദനക്ക് ഒരു ഫ്ലാഷ് ബാക്ക് പറയാം എന്ന തീരുമാനത്തിൽ ആയിരുന്നു. മനസ്സിൽ തോന്നിയത് എഴുതിയതും ആണ്. പക്ഷെ ഒരു രസം തോന്നാത്തത് കൊണ്ട് ഒഴിവാക്കി….. നിങ്ങളുടെ അഭിപ്രായം എഴുതാൻ മറക്കല്ലേ )