പാതിരാത്രി വരെ ലാപ്പിൽ നോക്കിയിരിക്കുന്ന കാർത്തി. ലാപ് അടച്ചുവെച്ചു എന്റെ റൂമിലേക്ക് നോക്കിയിട്ടേ അവന്റെ മുറിയിൽ പോകാറുള്ളു. പലപ്പോഴും കാർത്തി എന്റെ അടുത്ത് വന്ന് കിടക്കുന്നത് ഞാൻ അറിയാറില്ല. രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന അവനെ ആയിരിക്കും ഞാൻ കാണുക. രാത്രി യിൽ വെള്ളം കുടിക്കാനോ മറ്റോ എണീക്കുമ്പോൾ എന്നെ തന്നെ നോക്കി കിടക്കുന്ന കാർത്തിയെ കണ്ട് ഞാൻ സന്തോഷിച്ചിട്ടുണ്ട്. പക്ഷേ ഞാൻ ഉണർന്നു എന്നറിയുമ്പോൾ അവൻ കള്ളഉറക്കം നടിക്കും.
ഇന്നും സാധരണ ഒരു ദിവസം പോലെ കടന്നു പോയി പക്ഷേ വൈകുന്നേരം മുതൽ പെയ്യാൻ തുടങ്ങിയ മഴ ഇത് വരെ തോർന്നിട്ടല്ല. ആ തണുത്ത ആന്തരിക്ഷം എന്നെ വല്ലാതെ മൂഡ് ആക്കി. രാത്രി ഏറെ വൈകി ആണ് കാർത്തി എത്തിയത്. അവന്റെ കാർ വരുന്നത് ബാൽകാണിയിൽ നിന്നും കണ്ട ഞാൻ പെട്ടെന്ന് തന്നെ തഴെക്ക് ചെന്ന് വാതിൽ തുറന്നു. കാറിൽ നിന്നും ഇറങ്ങിയ അവൻ എന്നെ കണ്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് കേറി.
” ഹൗ ഈസ് യുവർ ഡേ ടുഡേ ”
” നത്തിങ് സ്പെഷ്യൽ ”
” താൻ ഫുഡ് കഴിച്ചായിരുന്നോ ”
” ഇല്ല “