കടിഞ്ഞൂൽ കല്യാണം 2 [Kamukan]

Posted by

: അതിനു    ആന്റി   എന്തിനാ. നിങ്ങൾ  ഒരുമിച്ചു   അന്നോ  പോകുന്നത്    എന്നും   ചോദിച്ചു    കൊണ്ട്  ഗോപിക   ചിരിക്കാൻ   തുടങ്ങി.

: പോടീ   അവിടന്ന്   എന്നും  പറഞ്ഞു    അവളുടെ    ഒപ്പം  ആഹാരം   കഴിക്കാൻ    പോയി.

എന്തോ   വല്ലായ്മ പോലെ   ചോറ് തൊണ്ടയുടെ താഴെക് ഇറങ്ങുന്നില്ല    അവസാനം    കുറച്ച്   വെള്ളം   കുടിച്ചിട്ട്   എഴുന്നേറ്റു.

എല്ലാം കഴിഞ്ഞപ്പോ വരനും വധുവും വരന്‍റെ ഗൃഹത്തിലേക്ക് പോന്നു. കാറിലും ശ്രീഹരി  വളരെ സന്തോഷത്തോടെയായിരുന്നു എങ്കിലും റിയ ചിന്തകളില്‍ ആയിരുന്നു.

ഒടുവില്‍ കാര്‍ ഒരു ഇല്ലത്തിന്‍റെ മുറ്റത്തെത്തി  വേളി പ്രമാണിച്ച് മുറ്റത്ത് പന്തലൊക്കെ ഇട്ടിട്ടുണ്ട്. ഇരുനിലയിലായി വല്യ പറമ്പിന്‍റെ ഒത്ത നടുക്കായി സ്ഥിതി ചെയ്യുന്ന ഒരു നാലുകെട്ട് . പഴക്കമുള്ള ആ ഇല്ലത്തിലും പുതുമകള്‍ കുറെയുണ്ടായിരുന്നു. ഓടും വാര്‍പ്പും ചേര്‍ന്ന ഇല്ലം. വിശാലമായ പൂമുഖം. കൊത്തുപണികള്‍ ഉള്ള തുണുകള്‍. നല്ല വൃത്തിയിലുള്ള വീടും പരിസരവും.

കുഞ്ഞഏട്ടത്തി   വാ  എന്നും  പറഞ്ഞു   ഗോപിക    ഒപ്പം  തന്നെ   ഉണ്ടാരുന്നു.പിന്നെ   അവള്ക്ക്  ഒരു  കാൾ  വന്നപ്പോൾ   അവിടന്ന്  പോയി.

അവിടെയും  റിയക് ഒരുപാട് നമ്പൂതിരി വേളി ചടങ്ങുകള്‍ ഉണ്ടായിരുന്നു. കുടിവെപ്പ് എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ആദ്യം തന്നെ പ്രധാന വാതില്‍ ചവിട്ടി തുറക്കണം. പിന്നെ നടുമുറ്റത്തിരുന്ന് അട നേദിക്കണം. അങ്ങനെ ചടങ്ങുകള്‍ അതിന്‍റെ വഴിക്ക് നടന്നു. ആ ചടങ്ങ് കഴിഞ്ഞതും വധുവിന്‍റെ കുടുംബക്കാര്‍ തിരിച്ചുപോയി. ആകെ അവളുടെ പേരശ്ശി മാത്രം അവിടെ നിന്നു.

: മോളെ  ദിയയെ    റിയ   എവിടെ  കണ്ടില്ലല്ലോ.

: എന്താ,   പെട്ടന്നു   അവളിൽ    ഒരു ഞട്ടിൽയോട്   ചോദിച്ചു.

:റിയ   മോൾ   എവിടെ   എന്ന്   ഞാൻ    നോക്കുവാരുന്നു.ഇവിടെ  ഒന്നും  കണ്ടില്ലാ.

: അതോ    അവൾ   പോയി. അവളുടെ   കമ്പനിയുടെ  ബോസ്സ് വിളിച്ചു  പറഞ്ഞു   വേഗം   അങ്ങോട്ട്‌  ചെല്ലാൻ.

: അതിനു   അവള്   ലീവ്   എടുത്തിട്ട് അല്ലേ  വന്നത്    പിന്നെ  എന്തിനാ  പോയത്.

: ലീവ്   എടുത്തിട്ട്   ആയിരുന്നു  വന്നത്. എന്നാൽ   കമ്പനിക്   പെട്ടന്ന്  വലിയ   ഓർഡർ    ഒന്ന്  കിട്ടി. അപ്പോൾ  ഇവൾ   അവിടെ  വേണം. കാരണം   ഇവൾ   ആണ്  എല്ലോ   അവിടത്തെ   മാർക്കറ്റിംഗ്  ഹെഡ്.

: അത്    എന്ത്  പോക്കാ പോയേ  സ്വന്തം സഹോദരിയുടെ ഒപ്പം   ഇവിടെ   വരെ വരാതെ    പോകാൻ  എന്താ  ഇത്ര  ജോലി.

: ഇന്ന്  അവള്   പോകാതില്ലാരുന്നു. ഇന്ന്  പോയില്ലെങ്കിൽ   ജോലി  പോകും   എന്ന്  ബോസ്  പറഞ്ഞു    അതാ   പിന്നെ  പോയത്.അവൾ   ഒത്തിരി  ആഗ്രഹിച്ച നേടിയ ജോലി അല്ലേ  അതാ  അങ്ങനെ  പോയെ.

Leave a Reply

Your email address will not be published. Required fields are marked *