: അ എനിക്ക് ഒന്നും അറിയത്തില്ലാ. നിങ്ങൾ എന്ത് വേണംഎങ്കിലും കാണിക്ക്. അവള് തിരിച്ചു വരട്ടെ ഞാൻ കൊടുക്കുന്നണ്ട് നല്ല വഴക്ക് എന്നും പറഞ്ഞ പേരശ്ശി അവളെ അകത്തേക്കു കൊണ്ട് പോയി.
അതിന് ശേഷം അവള് അവന്റെ മുറിയില്‍ എത്തി. നല്ല അടുക്കും ചിട്ടയുമുള്ള മുറി. മുകളിലത്തെ നിലയിലെ ഹാളിന് വടക്ക് ഭാഗത്തായുള്ള അത്യാവശ്യം വലിയ മുറിയായിരുന്നു അത്. മുറിയില്‍ ഒരു ഡബില്കോട്ട് കട്ടില്. ഒരു അലമാറ, ഒരു മേശ, ഒരു കസേര. ഒരു അറ്റാച്ച്ഡ് ബാത്തുറൂം. ചുമരില്‍ ഒരു ക്ലോക്ക്, ഒരു കലണ്ടര്‍, ഒരു ഷെല്‍ഫും. ഷെല്‍ഫില്‍ നിറച്ച് ബുക്കുകളും ട്രോഫിയും.
ഒരു ജനലുണ്ട് ആ മുറിയ്ക്ക് പിന്നെ ബാല്‍ക്കണിയിലേക്ക് ഒരു വാതിലും. രണ്ടും തുറന്നിട്ടിരിക്കുന്നു. അതിലുടെ നോക്കിയാല്‍ പച്ചപ്പ് മാത്രം. കാറ്റും വെളിച്ചവും അതിലുടെ തന്നെ വരുന്നുണ്ട്.
റിയയുടെ സാധനങ്ങള്‍ ഒരു വലിയ പെട്ടിയിലാക്കി കൊണ്ടുവന്ന് അവിടെ വെച്ചിട്ടുണ്ട്. റിയ ബാത്ത് റൂമിലേക്ക് ചെന്നു നോക്കി. അവളെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു അതിനുള്ളില്‍. പഴയ ഇല്ലത്തിന്റെ ബാത്ത്റൂം പ്രതിക്ഷ അവളെ ബാത്ത്ടബ് അടക്കമുള്ള എല്ലാ ആധുനിക സജീകരണമുള്ള ഒരു ബാത്ത് റൂം.
അനു അങ്ങനെ പുതിയ ഗൃഹത്തിന്റെ ഭംഗി നോക്കി നില്‍ക്കുമ്പോഴാണ് അവളുടെ പേരശ്ശിയുടെ വരവ്. പേരശ്ശി വന്ന ഉടനെ അവളെ പിടിച്ച് ബെഡിലേക്കിരുത്തി. പിന്നെ ഒരു ഉപദേശക്ലാസ് കൊടുത്തു. പുതിയ വീടാണ് എന്ന് വെച്ച് ആരോടും എതിര്‍ത്ത് നില്‍ക്കരുത്. അവരുടെ ജീവിതരിതിയുമായി ഇഴകി ചേരണം, ഭര്‍ത്താവിനെയും അവന്റെ കുടുംബക്കാരെയും ബഹുമാനിച്ച് നില്‍ക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍.
അങ്ങനെ പേരശ്ശിയുടെ ഉപദേശത്തിന് ശേഷം റിയ രാവിലെ മുതല്‍ കെട്ടിയിരിക്കുന്ന സാരിയും സ്വര്‍ണ്ണാഭരണങ്ങളും മാറ്റി ബാത്ത്റൂമില്‍ കയറി ഒരു കുളി അങ്ങ് പാസാക്കി. തിരിച്ച് വന്ന് ഒരു സാധാരണ സാരിയുടുത്ത് ബെഡില്‍ ഇരുന്നു. അപ്പോഴാണ് വാതിലില്‍ ഒരു പാദസരത്തിന്റെ കിലുക്കം കേട്ടത്. മുറിയിലുണ്ടായിരുന്നവര്‍ വാതിലിലേക്ക് നോക്കി. ശ്രീഹരിയുടെ എട്ടത്തിയമ്മയാണ് മായേട്ത്തി.
റിയ മായേട്ത്തിയെ ഒന്ന് നോക്കി.
““എന്താ കുട്ട്യേ….”” പേരശ്ശി മായയോട് ചോദിച്ചു.
““പേരശ്ശി…. താഴെ ല്ലാരും അത്താഴത്തിനെത്തി. നിങ്ങള്‍ കുടെ വന്നുച്ചാ നമ്മുക്ക് ഒന്നിച്ചു കഴിക്ക്യാ….”” മായ ബഹുമാനപൂര്‍വ്വം പേരശ്ശിയേ അറിയിച്ചു.
““ആയിക്കോട്ടെ…. ദിയയെ നീ വര്വാ…”” പേരശ്ശി റിയനോടായി പറഞ്ഞു.
““പേരശ്ശി ഇറങ്ങിക്കൊള്ളു. ഞാന്‍ ദിയയും കൊണ്ട് എത്തിക്കൊള്ളം. എന്ന് മായ പറഞ്ഞു അതോടെ പേരശ്ശി അത്താഴത്തിനായി താഴെക്ക് ഇറങ്ങി.
““എട്ത്തി, അമ്മ എങ്ങിനെയാ….?”” റിയ മായയോട് ടെന്ഷനോടെ ചോദിച്ചു.
““ന്റെ ദിയയെ…. നീ ടെന്‍ഷന്‍ അടിക്കണ്ടട്ടോ… ഇവടെത്തെ അമ്മ ഒരു പാവാണ്… എനിക്ക് ന്റെ അമ്മയെക്കാള്‍ സ്നേഹാണ് ഇപ്പോ ഗോപിവേട്ടന്റെ അമ്മയെ….”” മായ മറുപടി നല്കി.
““ഇനിക്ക് എന്തോ പേടി പോലെ….”” റിയ പറഞ്ഞു
““അതോക്കെ രണ്ടുദിവസം കൊണ്ട് മാറും ന്റെ ദിയയെ … നീ വാ…”” മായ റിയനെ കൂട്ടി ഡൈനിംഗ് ഹാളിലേക്ക് നടന്നു.