റിയ ഡൈനിങ് ടേബിൾ ഇരുന്നു എന്നിട്ട് അവൾ എല്ലാവര്ക്കും ഒരു വോള്‍ട്ടേജ് കുറഞ്ഞ പുഞ്ചിരി പാസാക്കി.
““മായേ, ശ്രീക്കുട്ടൻ എന്ത്യേ….”” അമ്മ മായയോടായി ചോദിച്ചു.
ഓഫീസയിൽ എന്തോ മീറ്റിംഗ് ഉണ്ട് എന്നും പറഞ്ഞുകൊണ്ട് പോയത് ആണ്.
കല്യാണം കഴിഞ്ഞു എന്നിട്ടും അവൻ ഓഫീസ് ഓഫീസ് എന്ന് പറഞ്ഞു നടക്കും.
നിങ്ങൾക് ഒന്ന് പറഞ്ഞു പറഞ്ഞു കൊടുത്തു കൂടെ എന്ന് ശ്രീഹരിയുടെ അച്ഛൻനോട് അമ്മ ചോദിച്ചു.
: അത് നമ്മുടെ ഓഫീസ്ന്റെ ആവശ്യം അല്ലേ അപ്പോൾ നമ്മൾ അല്ലേ അത് നോക്കേണ്ടേ. അവൻ പോയിട്ട് ഉണ്ട് എങ്കിൽ അത് നമ്മുക്ക് വേണ്ടി അല്ലേ.
: അല്ലേലും തന്തയോടും മോനോട്യും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.ഒരിക്കലും നേരെ ആകത്തില്ല.എന്നും പറഞ്ഞു അമ്മ കഴിക്കാൻ തുടങ്ങി.
അധികം വൈകാതെ ഡൈനിംഗ് ഹാളിലേക്ക് ഹരി കടന്ന് വന്നു. വെള്ള നിറത്തിലുള്ള മുണ്ടും ചുബയുമാണ് വേഷം. റിയ ഒഴികെ എല്ലാരും അവനെ നോക്കി ചിരിച്ചു. അവന് തിരിച്ചും. അവന് വന്ന് റിയന്റെനടുത്തുള്ള ചെയറില്‍ ഉപവിഷ്ടനായി. മായ തന്റെ ചെയറില്‍ നിന്ന് എണിറ്റു എല്ലാവര്ക്കും അത്താഴം വിളമ്പി.
അത്താഴം കഴിഞ്ഞ് എല്ലാവരും എണിറ്റു.. അധികം കാത്തുനില്കാതെ ശ്രീഹരിയെ ശാന്തിമുഹുര്ത്തതിനായി അവന്റെ മുറിയിലേക്ക് പറഞ്ഞയച്ചു. ബാക്കിയുള്ളവര്‍ അവരുടെ മുറിയിലേക്കും പോയി.
ദേവ് ഒരു നറുപുഞ്ചിരിയോടെ ഗോവണി കയറി തുടങ്ങി. തന്റെ മുറിയുടെ മുന്നിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് പേരശ്ശി പുറത്തേക്കിറങ്ങി. ശ്രീഹരിയെ കണ്ട് പേരശ്ശി ഒരു വശപിശക്കുള്ള ചിരി നല്കി.
““പേരശ്ശി ആ മുറിയിലല്യേ….”” ദേവ് ചോദിച്ചു.
““അതേല്ലോ….”” പേരശ്ശി മറുപടി നല്കി.
““എന്തേലും വേണേങ്കി പറഞ്ഞ മതിട്ടോ….”” ഹരി പറഞ്ഞു.
““പോടാ ചെക്കാ…. നിന്നെ കാത്ത് ഇതിന്റെയുള്ളില്‍ ഓരാളുണ്ട് അവളോട് പോയ് കൊഞ്ഞിക്കോ….”” പേരശ്ശി ചിരിയോടെ പറഞ്ഞു. പിന്നെ തനിക്കായ് പറഞ്ഞ മുറിയിലേക്ക് നടന്നു. ശ്രീഹരി തന്റെ മുറിയിലേക്കും.
ശ്രീഹരി വാതില്‍ തുറന്ന് അകത്ത് കയറി. വാതില്‍ കുറ്റിയിട്ട് ബെഡിലേക്ക് നോക്കി. ബെഡില്‍ ഇരിക്കുകയായിരുന്ന റിയ ആകെ ഒരു വെപ്രാളം ഉള്ളതുപോലെ അവനെ നോക്കി.
ശ്രീഹരി വാതിലടച്ച് ചെറു നാണത്തോടെ ബെഡിനടുത്തേക്ക് അടിവെച്ചടിവെച്ച് നടന്നുവന്നു. പതിയെ വന്ന് റിയയുടുത്ത് ബെഡിലിരുന്നു.
““ദിയയെ , അങ്ങനെ നമ്മള് ഭാര്യഭര്ത്തക്കന്മാരായി….”” ശ്രീഹരി നാണം നിറഞ്ഞ മുഖത്തോടെ റിയയോട് പറഞ്ഞു.
അവൻ തന്നെ ദിയ ദിയ എന്ന് വിളിക്കുമ്പോൾ നെഞ്ചിൽ എന്തോ എടുത്ത് വെച്ച ഭാരം ആണ്.
താൻ ചെയ്യുന്നത് തെറ്റ് ആണ് എന്ന് അറിയാം എന്നാലും എനിക്ക് ഇങ്ങനെ ചെയ്യാൻ പറ്റു.