അശ്വതി സിദ്ധുവിന്റെ ഭാര്യ 9 [Deepak]

Posted by

 

ശോഭ -ശെരിയാ രണ്ട് പേരും നല്ല മുന്തിയ സാധനതിനെ തന്നെ അല്ലേ കെട്ടിയേക്കുന്നെ

 

അശ്വതി -അതെ

 

അങ്ങനെ അശ്വതിയും ശോഭയും അവരുടെ സംസാരം തുടർന്നു. രണ്ട് പേരും ഓരോ കാര്യങ്ങൾ പറഞ്ഞ് സ്വയം മറന്ന് ചിരിച്ചു. അശ്വതിയും ശോഭയും തമ്മിൽ ഉള്ള ബന്ധം നന്നായി ഊട്ടിഉറച്ചു

 

അശ്വതി -സിദ്ധുഏട്ടന്റെ കൂടെ അല്ലാതെ ഞാൻ ഇത്ര സന്തോഷവാതിയായി ഇരുന്നിട്ടില്ല

 

ശോഭ -ഞാനും. അശ്വതിയെ ലഭിച്ചത് ഒരു ഭാഗ്യം ആയിട്ട ഞാൻ കാണുന്നെ

 

അശ്വതി -ശോഭയെ ആ ഭാഗ്യം തന്നെ ആവും എനിക്ക് തന്നത്

 

ശോഭ -മ്മ്

 

അങ്ങനെ ഒരു 6 മണിയായി സിദ്ധുവും കിരണും അവരുടെ അടുത്തേക്ക് വന്നു

 

സിദ്ധു -അച്ചു നമ്മുക്ക് പോയാലോ

 

സിദ്ധുവിന്റെ ആ വാക്ക് അശ്വതിയുടെ മനസ്സിനെ ചെറുതായി വേദനിപ്പിച്ചു എന്നാലും ഇനി തങ്ങളുടെ സൗകര്യ നിമിഷം നഷ്ടപ്പെടുത്താൻ അശ്വതി തയ്യാർ ആയില്ല

 

അശ്വതി -എന്നാ നമുക്ക് ഇറങ്ങാം സിദ്ധുഏട്ടാ

 

ശോഭ -നിങ്ങൾ പോവണോ

 

അശ്വതി -പോട്ടേ ശോഭ പോയിട്ട് കുറച്ചു കാര്യങ്ങൾ ചെയ്യത് തീർക്കാൻ ഉണ്ട്

 

ശോഭ -മ്മ്

 

അങ്ങനെ അശ്വതിയും സിദ്ധുവും ഒരു ക്യാബ് ബുക്ക് ചെയ്യ്തു അത് വരുന്നത് വരെ അശ്വതി ശോഭയോട് യാത്ര ചോദിച്ചു. ഒരു 5 മിനിറ്റ് കഴിഞ്ഞ് ക്യാബ് വന്നു പോകാൻ നേരം ശോഭ പറഞ്ഞു

 

ശോഭ -ഇനി വരുമ്പോൾ രണ്ട് ദിവസം തങ്ങാൻ കരുതി വരണം

 

അശ്വതി -ശെരി. പിന്നെ സമയം കിട്ടുമ്പോൾ അങ്ങോട്ടും ഇറങ്ങ്

 

ശോഭ -ആ ഇറങ്ങാം

 

അവസാനമായി യാത്ര പറഞ്ഞ് അശ്വതിയും സിദ്ധുവും അവിടെ നിന്നും ഇറങ്ങി പോകും വഴി സിദ്ധു അശ്വതിയോട് ചോദിച്ചു

 

സിദ്ധു -ഫ്രണ്ടിനെ കണ്ടതിൽ പിന്നെ നല്ല സന്തോഷം ആണേല്ലോ

 

അശ്വതി -പിന്നെ സന്തോഷം ഇല്ലാതെ ഇരിക്കോ കുറെ നാൾ കഴിഞ്ഞ് കാണുന്നത് അല്ലേ

Leave a Reply

Your email address will not be published. Required fields are marked *