“ശോഭക്ക് മയക്ക് മരുന്നിന്റെ ബിസിനസ് ഉണ്ടോ ഉണ്ടെങ്കിൽ അത് എന്റെ ജീവിതം നശിപ്പിക്കുമല്ലോ. ച്ചെ അവളോട് എല്ലാം തുറന്ന് പറഞ്ഞത് മണ്ടത്തരം ആയി. ഇനി ഭർത്താവിനെ ഇറക്കാൻ അവൾ എന്നെ ഭീഷണി പെടുത്തോ. ഇനി കിരൺ നിരപരാധി അണ്ണോ ആരെങ്കിലും ഇവനെ ചതിച്ചത് അണ്ണോ. ദൈവമേ എന്തൊക്കെ സംഭവിച്ചാലും എന്റെ കുടുംബ ജീവിതം തകരല്ലേ”
അങ്ങനെ പോലീസ് സ്റ്റേഷനിൽ എത്തി കിരണിനെ അവർ സെല്ലിൽ ഇട്ടു. അശ്വതി പെട്ടെന്ന് ക്യാബിനിൽ ചെന്നു
“ശോഭയെ വിളിക്കണ്ണോ, എന്തായാലും അവൾ അറിയണം പിന്നെ ഇപ്പോ വിളിച്ചാൽ അവളുടെ റിയാക്ഷൻ കൂടി അറിയാം”
അശ്വതി ശോഭയെ ഫോണിൽ വിളിച്ചു
ശോഭ -ഹലോ
അശ്വതി -ആ ശോഭ
ശോഭ -പറയൂ അശ്വതി
അശ്വതി -ശോഭ ഇന്ന് കടയിൽ പോയില്ലേ
ശോഭ -ഇല്ല എന്തേ അവിടെ ചെന്നായിരുന്നോ
അശ്വതി -ആ
ശോഭ -ഇന്ന് ഒരു തല വേദന അപ്പോ കിരണേട്ടൻ പറഞ്ഞു വരണ്ടാന്ന്
അശ്വതി -അണ്ണോ
ശോഭ -എന്താ എന്നെ അനേഷിച്ചു വന്നത് അണ്ണോ
അശ്വതി -ഏയ്യ്
ശോഭ -പിന്നെ
അശ്വതി -ഞാൻ കുറച്ചു സീരിയസ് കാര്യം പറയാൻ പോവുകയാണ്
ശോഭ കുറച്ചു ഗൗരവത്തിൽ പറഞ്ഞു
ശോഭ -പറ അശ്വതി
അശ്വതി -കുറച്ചു നേരം മുൻപ് എനിക്ക് ഒരു കാൾ വന്നിരുന്നു. സിറ്റിയിലെ ഒരു കടയിൽ മയക്ക് മരുന്ന് ഉണ്ടെന്ന് ആ കടയിൽ ചെന്നപ്പോൾ ഞാൻ അറിഞ്ഞത് അത് ശോഭയുടെ കടയാണെന്ന്
അശ്വതിയുടെ വാക്കുകൾ കേട്ട് ശോഭ ഞെട്ടി തെറിച്ചു
അശ്വതി -അത് കൊണ്ട് കിരണേട്ടനെ ഞങ്ങൾക്ക് കസ്റ്റഡിയിൽ എടുക്കേണ്ടി വന്നു
ശോഭയുടെ മനസ്സിൽ സങ്കടം ഇരച്ചു കയറാൻ തുടങ്ങി അവൾ ഇടറിയ വാക്കുകളോടെ പറഞ്ഞു
ശോഭ -ഏട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല അശ്വതി
അശ്വതി -ശോഭ വിഷമിക്കാതെ ഇരിക്കു പെട്ടെന്ന് ഒരു അഡ്വക്കേറ്റിനെ കണ്ടോ. പിന്നെ ഇങ്ങനെ ഒരു കേസിൽ വലിയ പ്രതീക്ഷ ഒന്നും വേണ്ടാ