ശോഭയുടെ ഉള്ളിൽ പിന്നെയും വിഷമം നിറഞ്ഞു
ശോഭ -ഇതിൽ എന്തോ ചതി ഉണ്ട്
അശ്വതി -ശോഭ തല്ക്കാലം ഞാൻ പറഞ്ഞത് ചെയ്യ് പിന്നെ ഞാൻ കിരണേട്ടന്റെ അടുത്ത് ഒന്ന് സംസാരിക്കട്ടെ
ശോഭ -മ്മ്
അങ്ങനെ അശ്വതി ഫോൺ കട്ട് ചെയ്യ്തു അവൾക്ക് ശോഭയുടെ വാക്കുകളിൽ ഒരു നിസ്സഹയതാ തോന്നി എന്നാലും കിരണിന് പറയാൻ ഉള്ളത് അവൾ കേൾക്കാൻ തീരുമാനിച്ചു. അശ്വതി പെട്ടെന്ന് തന്നെ കിരൺ കിടന്ന സെല്ലിൽ എത്തി അവിടെ പോലീസുകാർ മർദിച്ച് അവശനായ കിരണിനെ അവൾ കണ്ടു. അശ്വതി പതിയെ അടുത്ത് ചെന്ന് കിരണിനെ തട്ടി വിളിച്ചു
അശ്വതി -കിരണേട്ടാ
കിരൺ അവശതയിലും പതിയെ കണ്ണുകൾ തുറന്നു
കിരൺ -മ്മ്
അശ്വതി -ഈ നടന്നതിൽ കിരണേട്ടന് വല്ല പങ്ക് ഉണ്ടോ
കിരൺ വിഷമം കലർന്ന ശബ്ദത്തോടെ പറഞ്ഞു
കിരൺ -ഇല്ല ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല
അശ്വതി -എന്തായാലും സംഭവം കുറച്ചു സീരിയസ് ആണ്
കിരൺ കരയാൻ തുടങ്ങി
അശ്വതി -കരയാൻ വേണ്ടി പറഞ്ഞത് അല്ല. ഇനി ജോലിക്കാർ വല്ലതും അണ്ണോ
കിരൺ കരഞ്ഞു കൊണ്ട് പറഞ്ഞു
കിരൺ -ഏയ്യ് അവർ ആയിരിക്കില്ല
അശ്വതി -എന്നാലും ഞാൻ ഒന്ന് അനേഷിക്കുന്നുണ്ട്
കിരൺ -മ്മ് എന്നെ എങ്ങനെ എങ്കിലും രക്ഷിക്കണം
അശ്വതി -കിരൺ തെറ്റ് ഒന്നും ചെയ്യ്തിട്ടില്ലെങ്കിൽ അത് എത്രയും പെട്ടെന്ന് ഞാൻ തെളിയിക്കും
കിരൺ -മ്മ്
അശ്വതി -നല്ല വേദന ഉണ്ടോ
കിരൺ -മ്മ്
അശ്വതി -ഇനി അവർ തല്ലില്ല ഞാൻ പറഞ്ഞോള്ളാം
കിരൺ -ശോഭ
അശ്വതി -ഞാൻ ശോഭയോട് കാര്യം പറഞ്ഞു ആള് തകർന്ന മട്ടാ പക്ഷേ പേടിക്കണ്ട ഞാൻ വൈകുന്നേരം അവിടെ കേറീട്ടെ വീട്ടിൽ പോവൂ
കിരൺ -മ്മ്
കിരണിന്റെ സംസാരത്തിലും അശ്വതിക്ക് ഒരു നിസ്സാഹയതാ തോന്നി ഇതിൽ എന്തോ ചതി ഉണ്ടെന്ന് അശ്വതിയുടെ മനസ്സ് മന്ത്രിക്കാൻ തുടങ്ങി