അങ്ങനെ വൈകുന്നേരം അശ്വതി ശോഭയുടെ വീട്ടിൽ എത്തി അശ്വതിയെ കണ്ടതും ശോഭ കെട്ടിപിടിച്ച് കരയാൻ തുടങ്ങി അശ്വതി അവളെ പതിയെ സമാധാനപ്പെടുത്തി
അശ്വതി -ശോഭ ഇങ്ങനെ കരയല്ലേ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല
ശോഭ -എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല
അശ്വതി -ഞാൻ പറഞ്ഞ കാര്യം എന്തായി
ശോഭ -ഞാൻ ഒരാളെ കണ്ടിരുന്നു പക്ഷേ പുറത്ത് ഇറക്കാൻ പടന്നാ ആയാൾ പറഞ്ഞേ
അശ്വതി -അതും ശെരിയാ. ഞാൻ പിന്നെ കിരണേട്ടന്റെ അടുത്ത് സംസാരിച്ചിരുന്നു പുള്ളിക്ക് ഇതിൽ പങ്ക് ഇല്ലെന്ന പറഞ്ഞേ
ശോഭ -ഏട്ടൻ നിരപരാധി ആണ്
അശ്വതി -അതെ പക്ഷേ തല്ക്കാലം തെളിവ് ഒക്കെ എതിര് ആണ് നാളെ ആ ജോലിക്കാരെ ഒന്ന് ചോദ്യം ചെയ്യട്ടെ
ശോഭ -മ്മ്
അശ്വതി -ഞാൻ ഇറങ്ങട്ടെ നാളെ കടയിൽ വെച്ച് കാണാം. പിന്നെ ഒറ്റക്ക് ആണെന്ന് കരുതി ആവിശ്യം ഇല്ലാത്തത് ഒന്നും ചെയ്യരുത്
ശോഭ -ഏട്ടൻ പുറത്ത് വരുന്നത് വരെ ഞാൻ ഒന്നും ചെയ്യില്ല
അശ്വതി -മ്മ് സത്യം എന്തായാലും തെളിയും അത് വരെ നമ്മൾ കരുതി ഇരിക്കണം
അതും പറഞ്ഞ് അശ്വതി അവിടെ നിന്നും ഇറങ്ങി. അങ്ങനെ പിറ്റേന്ന് അശ്വതി ശോഭയുടെ കടയിൽ ഉള്ള മുഴുവൻ പേരെയും ചോദ്യം ചെയ്യ്തു പക്ഷേ സംശയിക്കുന്ന തരത്തിൽ അവൾക്ക് ഒന്നും ലഭിച്ചില്ല അത് കൊണ്ട് അവൾ കിരണിന്റെ അടുത്ത് ഒന്നും കൂടി ചെന്നു
അശ്വതി -കിരണേട്ടന് ഇവിടെ ശത്രുക്കൾ ആരെങ്കിലും ഉണ്ടോ
കിരൺ -അങ്ങനെ ആരും ഇല്ല
അശ്വതി -ഒന്ന് ആലോചിച്ച് നോക്ക്
കിരൺ -അങ്ങനെ ശത്രു എന്ന് പറയാൻ പറ്റില്ല എന്നാലും ഒരാൾ ഉണ്ട്
അശ്വതി -ആരാ ആയാൾ
കിരൺ -എന്റെ കടയുടെ എതിരെ ഉള്ള കടക്കാരൻ ആണ് പേര് ഗുർജിത്
അശ്വതി -എന്താ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം