കിരൺ -ആദ്യം ഞങ്ങൾ അയാളുടെ അടുത്ത് നിന്ന് വലിയ വിലയ്ക്കാ തുണികൾ വാങ്ങിയത് പിന്നിടാണ് മനസ്സിലായത് ആയാൾ ഈ തുണികൾ എടുക്കുന്നത് ഒരു ഗ്രാമത്തിൽ നിന്നാണ് തുച്ഛമായ വിലയാണ് അയാൾ അവർക്ക് നൽകിയത്. ഒരു ദിവസം ഞാൻ അവരുടെ കൈയിൽ നിന്ന് നേരിട്ട് തുണികൾ വാങ്ങി അത് ഗുർജിത്തിന് ഇഷ്ടപ്പെട്ടില്ല. ഞാൻ നല്ല പൈസ കൊടുക്കുന്നത് കൊണ്ട് അവർ തുണികൾ എനിക്ക് മാത്രം തരാൻ തുടങ്ങി അതോടെ അയാളുടെ കച്ചവടം കുറഞ്ഞു. അതിൽ അയാൾക്ക് ഒരു ദേഷ്യം എന്നോട് ഉണ്ട്
അശ്വതി -മ്മ് ഞാൻ അയാളെ ഒന്ന് കാണട്ടെ. പിന്നെ കടയിൽ cctv ക്യാമറ ഉണ്ടോ
കിരൺ -ഉണ്ട്
അശ്വതി -അതും കൂടി ഒന്ന് നോക്കണം
കിരൺ -മ്മ്
അശ്വതി -പിന്നെ ഈ ഇടക്ക് കടയിൽ ആസ്വഭാവികമായി എന്തെങ്കിലും നടന്നോ ചെറിയ കാര്യം ആയാലും കുഴപ്പം ഇല്ല
കിരൺ -ഇത് പറയാമോ എന്ന് അറിയില്ല ഈ ശനിയാഴ്ച ഉച്ചക്ക് ഗ്ലാസിന്റെ ഒരു ടേബിൾ പൊട്ടിയിരുന്നു. ഉച്ച ആയത് കൊണ്ട് സ്റ്റാഫ് മിക്കവരും ഭക്ഷണം കഴിക്കാൻ പോയിരുന്നു കൊണ്ട് ഞാനും ശോഭയും പിന്നെ രണ്ട് പേരും കൂടിയാ ചില്ല് ഒക്കെ പെറുക്കി കളഞ്ഞത്
അശ്വതി -മ്മ് എന്തായാലും ഞാൻ ഇത് കൂടി ഒന്ന് അനേഷിക്കട്ടെ
കിരൺ -മ്മ്
അങ്ങനെ അശ്വതി അവളുടെ രണ്ടാമത്തെ പരിശ്രമം തുടങ്ങി അവൾ ശോഭയുടെ കടയിൽ ചെന്ന് cctv പരിശോധിക്കാൻ തുടങ്ങി അങ്ങനെ ശനിയാഴ്ചത്തെ cctv ദൃശ്യങ്ങൾ അവൾക്ക് കുറച്ചു സംശയങ്ങൾ ഉണ്ടാക്കി. അശ്വതി അതെല്ലാം ഫോണിൽ കേറ്റി കിരണിന്റെ അടുത്ത് ചെന്നു
അശ്വതി -കിരൺ പറഞ്ഞത് ശെരിയാ തനിക്ക് ഇവിടെ ശത്രുക്കൾ ഉണ്ട്
കിരൺ -എന്തേ അങ്ങനെ തോന്നാൻ
അശ്വതി -തന്നെ ആരോ ചതിച്ചതാ
കിരൺ -അണ്ണോ
അശ്വതി -അതെ
അശ്വതി അവളുടെ ഫോണിൽ കേറ്റിയ cctv ദൃശ്യങ്ങൾ കിരണിനെ കാണിച്ചു