ഞാനും അനുവും അടുത്ത പീരിയഡ് ആവും വരെ കോളേജിലെ പാർക്കിലേക്ക് ചെന്നിരുന്നു…അവിടിവിടെയായി ക്ലാസ് കട്ട് ചെയ്ത് വന്നിരിക്കുന്ന പ്രണയ ജോഡികളും വെറുതെ കാറ്റുകൊള്ളാനും കുറച്ചുപേര്‍ ഇരിപ്പുണ്ട്
ഞാനുമവളും അവിടെയുള്ളൊരു സ്റ്റോണ് ബെഞ്ചിൽ പോയിരുന്നു..
“എന്തായാലും നന്നായനൂ..”
“എന്താടാ..?”
“അല്ല..അവനിട്ടു പൊട്ടിച്ചതെ..എനിക്കങ്ങോട്ടുഷ്ടപ്പെട്ടു..എന്തായിരുന്നു ശബ്ദം ‘പഠക്കെ’…നന്നായൊള്ളു..”
“പിന്നെ അനാവശ്യം പറഞ്ഞ കേട്ടൊണ്ട് നിക്കാൻ എന്നെക്കൊണ്ട് പറ്റില്ലട..”
“പക്ഷെ അവനോടൊക്കെ ഇങ്ങനെ ചെയ്യുമ്പോ നീ സൂക്ഷിക്കണം..അവനാന്നെ മൊത്തത്തിൽ റോങ്ങാ..എന്തോ ചെയ്യുവെന്ന് പറയാനൊക്കത്തില്ല..”
“ഓ…അവനൊന്നും എന്നെയൊന്നും ചെയ്യാൻ പോണില്ലട..”
“ഏ..അതെന്താ നിനക്ക് കൊമ്പൊണ്ടോ..”
ആകെയൊരു സംശയത്തിൽ ഞാൻ ചോദിച്ചു
“കൊമ്പൊന്നുവില്ല പക്ഷെ അവനെന്നെ ഒന്നും ചെയ്യില്ല!!!..”
ഫോണിലേക്ക് നോക്കിയിരുന്നാണ് അവളത് പറഞ്ഞത്
“അതാ..ചോദിച്ചേ എന്താ കാരണോന്ന്..??”
അവളന്നേരം അവളുടെ ഫോൺ എടുത്തെന്‍റെ നേരെ നീട്ടി..ഞാനത് വാങ്ങി സ്ക്രീനിൽ നോക്കിയപ്പോ..കരാട്ടെ യൂണിഫോമിൽ ഇടത്തെ കാൽ ഒരുവശതെക്ക് നീട്ടി വലത് കാലിലൂന്നി ശരീരം മറുവശത്തോട്ട് ആഞ്ഞ് ഒരു കിക്ക് ചെയ്ത് ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിൽക്കുന്നൊരു പെണ്കുട്ടി..
“..നീ കരാട്ടെ ഒക്കെ പഠിച്ചിട്ടുണ്ടോ??”
“പഠിച്ചിട്ടുണ്ട്..ഇപ്പൊഴും പഠിക്കുന്നുമുണ്ട്…”
“ആഹാ കൊള്ളാലോ..ഇതൊക്കെ പുതിയ അറിവണല്ലോ…”
“എന്തൊക്കെ അറിയാൻ കിടക്കുന്നു നീ..”
“..അതിലെന്തോ പന്തികേടില്ലേ??..”
അവളോടതു ചോദിച്ചപ്പോൾ
“ഏയ് എന്ത് പന്തികേട്”
അനുവുമായി മുന്നേ തന്നെ കൂട്ടാവേണ്ടതായിരുന്നു എന്നെനിക്കു തോന്നി തുടങ്ങി, ഫോണിലേക്ക് നോക്കിയിരിക്കുന്ന അവളെ നോക്കി ഞാൻ വിളിച്ചു
“അനൂ..”
“പറയട…”
“എടൊ സോറി..”
“എഹ്..എന്തിന്..?”
“അല്ല..ഇത്രേം നാൾ ആയിട്ട് താൻ എന്നെ നല്ലൊരു ഫ്രണ്ട് ആയി കണ്ടിട്ടും ഞാൻ അത് കണ്ടില്ലെന്ന് പറഞ്ഞു നടന്നു..ഇപ്പൊ അതിലെനിക്ക് കൊറച്ച് വിഷമം ഒക്കെ തോന്നിണ്ട് ട്ടാ…”
“ഹാ..കൊള്ളാം ഇത് ലച്ചു കേൾക്കേണ്ട..നിന്നെ കൊല്ലും..”അതു പറഞ്ഞവൾ ചിരിച്ചു..
രണ്ടു സ്റ്റോണ് ബെഞ്ചുകൾ അടുത്തടുത്ത് കിടന്നിരുന്നിടത്താണ് ഞങ്ങൾ ഇരുന്നത് അതിൽ..അനുവിന് എതിരെയായി കിടന്ന് ബെഞ്ചിൽ ഞാനെണീറ്റ് മാറി ഇരുന്നു
എന്നിട്ടവളുടെ കയ്യീന്ന് ഫോണ് പിടിച്ച് മാറ്റി വെച്ചിട്ട് അവളുടെ കൈകൾ കൂട്ടി പിടിച്ച് ഞാൻ പറഞ്ഞു
“എടോ..അവളൊരു പാവമാണ് സ്നേഹിച്ചാൽ ജീവൻ കളയുന്നൊരുത്തിയ..അവളെ ഞാൻ പറഞ്ഞ് മനസ്സിലാക്കാം..നീയിനി അവളെ എരികേറ്റണ പരിപാടി ഒന്നും ചെയ്യരുത്..എനിക്കീ കോളേജിൽ അധികം ഫ്രണ്ട്സൊന്നുമില്ല..ആ ഒരൊഴിവിലേക്ക് തന്നെ കൂട്ടുന്നതിൽ വിരോധമൊന്നുമില്ലെന്ന് കരുതിയെക്കുവാ കേട്ടോ…”