“എന്നിട്ടവൾ എവിടെട…?”
“അതറീലടാ…അവളപ്പഴേ അവിടുന്ന് പോയി…”
“ശെരിയട നീ വിട്ടോ ഞാൻ നോക്കികോളാ..”
ഞാനത് പറഞ്ഞവനെ പറഞ്ഞുവിട്ടു
ആ നായിന്‍റെമോൻ ഹരീഷ്ക്കിതെന്തിന്റെ കഴപ്പ കോപ്പ്…ഓരോരോ വയ്യവേലികൾ ഇങ്ങനെ വന്നു കേറിക്കോളും…ഞാൻ പിറുപിറുത്തു..
“എടാ സോറി..ഞാൻ കാരണം ഇത് വീണ്ടും വഷളായല്ലേ…?” ഇതെല്ലാം കേട്ട്കൊണ്ടുനിന്ന അനു പറഞ്ഞു
“നീയൊന്ന് ചുമ്മായിരിക്കനൂ…അവനല്ലേലും തന്തയില്ലാഴ്മ അല്ലെ കാണിക്കൂ…” സ്വരത്തില്‍ സ്വല്പം ദേഷ്യം ഉണ്ടായിരുന്നു
അവനുള്ള പണി വേറൊരു ദിവസത്തേക്ക് മാറ്റിവെച്ചു ഇപ്പൊ ശ്രീയെ പോയി റെഡിയാക്കിയെടുക്കണം ഇല്ലേൽ പെണ്ണ് ഈ ജന്മത്തെന്നോട് മിണ്ടില്ലെന്ന് പോലും ചിന്തിച്ചത് കൊണ്ട് ഞാൻ കോളേജിൽ നിന്നിറങ്ങി അനു അവളുടെ സ്കൂട്ടിയിൽ വീട്ടിലേക്ക് പോയി
തിരികെ പോയ വഴിക്കൊക്കെ ശ്രീയെ നോക്കിയെങ്കിലും അവളെ കണ്ടില്ല…
“ശെടാ പെണ്ണെന്തൊരു പോക്കാ പോയേ…”
മനസ്സിലാകെയൊരു ആധിയായി…അവളെ ഒന്ന് വിളിച്ചു നോക്കാമെന്ന് കരുതി
വണ്ടി ഒരു കയ്യിൽ ബാലൻസ് ചെയ്‌ത് പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ കൈ പോയതും എതിരെയായി വന്ന മിനിലോറിയെ ഓവർടേക് ചെയ്തൊരു കാർ നല്ല വേഗതിയിൽ എന്‍റെ നേരെ പാഞ്ഞു വന്നു!!!!
.
.
.
.
.
.
.
.
പത്ത് മിനിട്ടുകൾക്ക് മുൻപ്
ശ്രീലക്ഷ്മി ആ സമയം വീട്ടിലെത്തിയിരുന്നു…രണ്ടമ്മമാരും വീടിന് പുറത്ത് തന്നെ ഉണ്ടായിരുന്നു
“പെണ്ണേ അഭിയെവിടെഡി…?”
ശ്രീലക്ഷ്മി അതിനൊന്നും മുഖം കൊടുക്കാതെ ചവിട്ടിത്തുള്ളി അകത്തേക്ക് കയറിപ്പോയി
“ഈ പെണ്ണിന്‍റെ ദേഹത്തിത് എന്ത് ബാധ കേറിയോ..?” ജാനി സന്ധ്യയോടായി ചോദിച്ചു
അഭിയുടെ അമ്മ സന്ധ്യ അത് കേട്ട് ചെറുതായിട്ടൊന്ന് ചിരിച്ചിട്ട്
“ആ ചെറുക്കനിങ്ങ് വരട്ടെ ആ ചവിട്ടിത്തുള്ളിന് അവൻ കാരണമാവാനെ സാധ്യതയുള്ളൂ ജാനി…”
“നീ ഒന്ന് ചുമ്മാതിരിക്ക് സന്ധ്യേ ചെക്കനെ മാത്രം വഴക്ക് പറയണ്ട ഇവളെന്തെങ്കിലുമൊക്കെ ഒപ്പിച്ചു കാണും..”
“ആ ഇനിയിപ്പോ അങ്ങനെ പറ…ദെ ആ ഇരിക്കുന്ന മനുഷ്യന്‍റെ മോനായൊണ്ട് പറയല്ല..ഇത്തിരി കുരുത്തക്കേട് അവന് കൂടുതലാ…” പഴയ ടൂ സ്ട്രോക്ക് എൻജിൻ വണ്ടിയിലെന്തോ പണി ചെയ്തുകൊണ്ടിരുന്ന ഭർത്താവ് രാജീവിനെ നോക്കി സന്ധ്യ പറഞ്ഞു
“ഹഹ…ശോ…അതൊരു പാവമല്ലേ മോളെ..എന്തായാലും നിന്‍റെയത്രെമൊന്നും ആ ഇരിക്കുന്ന പാവത്തിന് ഉണ്ടാവില്ല…”ജാനി ആദ്യമൊന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു