.
.
.
പക്ഷെ എന്നെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചിട്ട് കണ്ണുകളടച്ചു ഒരു സമ്മതമായിരുന്നു ജാനിയമ്മ തന്നത്..!!!
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് ജനിയമ്മയ്ക്ക് വലിയൊരു മാറ്റം ഉണ്ടായതെങ്ങനെന്ന് ഞാൻ അത്ഭുതപ്പെടാതെയിരുന്നില്ല
“ശ്രീ…നീ കുറച്ചു റെസ്റ്റ് എടുക്ക് അമ്മമാരുണ്ടല്ലോ…”ഞാൻ ശ്രീയോടായി പറഞ്ഞപ്പോഴേക്കും ക്ഷീണം കാരണം എന്‍റെ കണ്ണുകൾ അടയുന്നുണ്ടായിരുന്നു..
“…നീയുറങ്ങിക്കോ അഭീ..നീയുറങ്ങീട്ട് വീട്ടിലേക്ക് പോയി കുളിച്ചു ഫ്രഷ് ആയി വരാടാ…”അവളത് പറഞ്ഞത് അവ്യക്തമായാണ് ഞാൻ കേട്ടത് അപ്പോഴേക്കും ഞാൻ ഉറങ്ങിയിരുന്നു..പക്ഷെ അപ്പോഴുമവളുടെ കൈകൾ എന്‍റെ കൈകളിൽ കോർത്തു പിടിച്ചിട്ടുണ്ടായിരുന്നു…
തുടരും…….>>>>