“..നീ അവളുടെ കൂടെ കൂടുമ്പോ നീയും അവളെ പോലെ കൊച്ചുകുട്ടിയായി മാറുമ്പോലെ…കുട്ടിത്തം മാത്രമുള്ള നിങ്ങൾ ഒരുമിച്ചെങ്ങനെ ജീവിക്കുമെന്ന് ചിന്തിച്ചപ്പോഴുള്ളൊരു ഭയം…ഇതുപോലെ കളിചിരി മാത്രമായി നടന്നവരാ ഞാനും കൃഷ്ണേട്ടനും..ഞങ്ങൾ പിന്നീടൊരുപാട് കഷ്ടപ്പെടേണ്ടി വന്നു ജീവിച്ചു തുടങ്ങിയപ്പോ…ഇനി നിങ്ങളും അങ്ങനെ അവരുത് എന്നൊരു ആഗ്രഹമുണ്ടെനിക്ക് അതുകൊണ്ട് പറഞ്ഞതാണ് ട്ടോ…പിന്നെ പ്രേമിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ മുന്നോട്ടുള്ള നിങ്ങൾക്കൊരു ജീവിതമുണ്ട് അത് മറക്കാതിയിരുന്നാൽ മതി…പിന്നെ അവളെങ്ങും പോണില്ലലോ നിന്‍റെ കയ്യെത്തും ദൂരെ തന്നെയല്ലേ ഉള്ളത്..” അത്രയും പറഞ്ഞു ജാനിയമ്മ എന്നോട് ആഹാരം കഴിക്കാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് തിരികെ പൊയ്
“ശെരിയാണ് അവളെന്‍റെ പെണ്ണാണ്.. കയ്യെത്തുംദൂരെ അവളുള്ളപ്പോൾ ഞാനെന്തിന് കൂടുതൽ ചിന്തിക്കണം…ആരെയും ആശ്രയിക്കാതെ നിക്കാൻ കെല്പുള്ളപ്പോൾ വന്ന് പെണ്ണ് ചോദിച്ചാലെ എനിക്കൊരു വിലയുണ്ടാവുള്ളൂ…”ജാനിയമ്മ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിൽ ആലോചിച്ചിരുന്നിട്ടു,ആഹാരം കഴിച്ചു ഞാൻ എണീറ്റു.
.
.
.
.
.
.
എനിക്ക് ഒരു ബൈക്കും ശ്രീക്ക് ഒരു സ്കൂട്ടിയും ഉണ്ടായിരുന്നു എന്നും ഏതെങ്കിലും ഒരു വണ്ടിയിലായിരിക്കും ഞങ്ങൾ പോവാറുള്ളത്..ഇന്നിപ്പോ അവൾ സ്കൂട്ടിയുമായി പോയതിനാൽ എന്‍റെ വണ്ടിയുമെടുത്ത് ഞാൻ കോളേജിലെത്തി..വണ്ടിയൊതുക്കി പാർക്കിങ്ങിൽ വെച്ച് ക്ലാസിലേക്ക് ഞാൻ നടന്നു ആദ്യത്തെ ഹവർ കഴിഞ്ഞുള്ള ബ്രേക്ക് ആയിരുന്നു അപ്പോഴേക്കും …കോളേജ് ഓഫീസിന് മുന്നിലൂടെവേണം എന്റെ ക്ലാസ്സിലേക്ക് പോകാൻ..അവിടുത്തെ വരാന്തയിലൂടെ ഞാൻ നടന്നു കുറച്ചെത്തിയപ്പോ എനിക്ക് എതിരെയായി ശ്രീ കൂടെ വേറെ ഏതൊരു ആണുമുണ്ടായിരുന്നു…ആദ്യം മനസ്സിലായില്ലെങ്കിലും ഒന്നുകൂടി നോക്കിയപ്പോൾ ഞങ്ങളുടെ സീനിയർ ആയിരുന്ന സന്ദീപ് ആയിരുന്നുവെന്ന് മനസ്സിലായി…അന്നേരമത് എനിക്ക് തീരെ പിടിച്ചില്ല
“ഈ…നാറിയുടെ പഠിത്തം കഴിഞ്ഞതല്ലേ പിന്നെന്ത് മൈരാ ഇവനിവിടെ.പരിപാടി…”ഞാൻ സ്വയം പിറുപിറുത്തു…
..
..
..
ഈ സന്ദീപ് കോളേജിൽ പഠിക്കുന്ന സമയത്ത് ശ്രീയുടെ പിറകെ നടന്നിരുന്നു അതിന് മാന്യമായി ശ്രീ ഒഴിവാക്കി വിടുകയും ചെയ്തതാണ്..പിന്നീടാണ് ഞാന്‍ ഈ വിവരം അറിയുന്നത്..എന്നെ വെറുതെ അരിശം കേറ്റിക്കണ്ടല്ലോ എന്നോര്‍ത്താണ് പറയതെയിരുന്നതെന്ന് ശ്രീ പിന്നീടെന്നോട് പറഞ്ഞു… ഇവന്‍ പാസ്സ്ഔട്ട് ആയപ്പോ അവളോട് ഫ്രണ്ട്‌സ് ആയിരിക്കാം എന്നുപറഞ്ഞ് ആണ് അവൻ പോയത് അന്നുമുതലേ അവനിട്ട് ഒന്ന് പൊട്ടിക്കണമെന്ന് മനസ്സില്‍ കണക്ക് കൂട്ടിവെച്ചിരുന്നു..