ക്യാന്റീൻ കൗണ്ടറിലേക്ക് ചെന്ന്..അവിടെ നിന്ന ഇത്തയോട്
“ഇത്ത ഒരു ലൈം…..”
“ഒന്നല്ല രണ്ട് ലൈം എടുത്തോ ഇത്താ ഒരു എഗ്ഗ് പഫ്‌സ് കൂടെ…നിനക്ക് വേണോ???…”
ഞാൻ പറഞ്ഞു തീർക്കുന്നെന് മുന്നേ അനുവാണത് പറഞ്ഞു മുഴുവിച്ചെന്നോടൊരു ചോദ്യവും ചോദിച്ചത്…
“വേണ്ട..”ഞാനത് പറഞ്ഞ് പേഴ്‌സ് എടുക്കാൻ പോയപ്പോഴെക്കവൾ പൈസ കൊടുത്തു കഴിഞ്ഞിരുന്നു…
ബില്ലും വാങ്ങി ഒരു ടേബിളിൽ പോയിരുന്നു ഒരു ചേച്ചിവന്ന് ബില്ലും വാങ്ങി ഓർഡർ കൊണ്ട്വരാൻ പോയി
എനിക്കെതിരയായി അനുവും വന്നിരുന്നു..
“അഭിനന്ദേ..ഒരു കാര്യം ചോദിച്ചോട്ടെ..?”
“വേണ്ട!!…”എടുത്തടിച്ചപോലെ എന്റെ വായിൽ നിന്നും മറുപടി വന്നിരുന്നു
“ഹോ എന്തൊരു ചൂടനാടാ നീ..ക്ലാസ്സീന്ന് പുറത്തായെനാണോ ഇത്ര ചൂട്..”ഒരവർ അല്ലെ സാരല്ല
“എന്താ അനു നിനക്ക് പ്രശ്നം..?എന്തിനായെന്‍റെ വാലിൽ തൂങ്ങി നീയിങ്ങനെ നടക്കണേ??”
എന്‍റെ സ്വരമല്പം ഉയർന്നിരുന്നു
“ടാ നീയങ്ങനെ ശബ്ദം ഉണ്ടാക്കല്ലേ പ്ലീസ്..”
അവളുടെ മുഖം വിവർണമായി തുടങ്ങിയിരുന്നു
ചുറ്റുമൊന്ന് നോക്കി ഞാനെന്നെ സ്വയം നിയന്ത്രിച്ചു..
“അനു നീയൊരു കാര്യം മനസ്സിലാക്കണം നമ്മൾ നല്ലൊരു ഫ്രണ്ട്ഷിപ്പ് മെയിന്റെയിന്‍ ചെയ്യുന്നവരാണ് പക്ഷെ ഞാനൊരു കാര്യം പറയാം..എടോ തനിക്കോർമയുണ്ടല്ലോ ശ്രീ നമ്മളെ ഒരുമിച്ചു കണ്ടാലുള്ള പ്രശ്നങ്ങൾ അവൾ വേണേൽ കൊല്ലാന്‍ വയ്യ റെഡിയാ..അതാണ് അവളുടെ സ്വഭാവം…അതുകൊണ്ട് പറയ താൻ ഇങ്ങനെ എന്‍റെ പിറകെ നടന്ന് വേണ്ടാത്ത വയ്യാവേലി പിടിച്ചു വെക്കല്ലേ..”
“എനിക്കെല്ലാമറിയാടോ…താൻ പറഞ്ഞു വേണ്ട ഞാനതറിയാൻ..”അവളൊരു ചെറിയ ചിരിയോടെയാണ് പറഞ്ഞത്
“എനിക്കറിയാം നിങ്ങൾ തമ്മിലെന്താന്നൊക്കെ..നിങ്ങൾ പറഞ്ഞില്ലേലുമീ കോളേജിലെല്ലാർക്കും അറിയന്നതുവാ..”
“കൊള്ളാം..അപ്പൊ തനിക്കറിയാം ഈ കാണിച്ചുകൂട്ടുന്നതൊക്കെ അവൾക്ക് കൊള്ളുമെന്ന്…” എന്‍റെ വാക്കിൽ ഒരു ദയനീയത ഉണ്ടായിരുന്നോ എന്നൊരു സംശയം!!
“ഓ അതുപിന്നെ എനിക്ക് ലച്ചുനോട് ശത്രുത ഒന്നുമില്ലടാ ചുമ്മാ അവളെയിങ്ങനെ വട്ട് പിടിപ്പിക്കാൻ നല്ല രസമാ..അതാ…”
“അയ്ശെരി…എല്ലാം കരുതിക്കൂട്ടി ചെയ്യണത് നീയും അവസാനമവള്ടെ അടിയും ഇടിയും തെറിയും കേൾക്കുന്നത് ഞാനും..കൊള്ളാമനൂ..എന്നാലും വല്ലാത്ത ചെയ്ത്താണ് ട്ടാ…”
ഞാൻ പറഞ്ഞത് കേട്ടവളിരുന്ന് ചെറുതായി ചിരിച്ചു..
ഇതാദ്യമായാണ് അനുവുമായി ഞാൻ ഇത്ര ഫ്രീയായി സംസാരിക്കുന്നത്..ശ്രീയെ പേടിച്ചും അനുവിത്ര ക്ലോസ് ആവുമ്പോ എന്തോ സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തു ഞാൻ കഴിവതും ഒഴിഞ്ഞു മാറുമായിരുന്നു..എന്നിട്ടും അനുവിനോട് ചിരിച്ചൂന്നും പറഞ്ഞ് ശ്രീയുടെ വക ചെറിയ പിച്ചും മാന്തുമൊക്കെ ഡെയിലി ഡോസ് ഉണ്ടായിരുന്നു!!