അവള്‍ ശ്രീലക്ഷ്മി 3 [Devil With a Heart]

Posted by

അതിനിടയിൽ കഴിക്കാനുള്ളത് വന്നു..ലൈം കുടിച്ചുകൊണ്ട് ഞങ്ങൾ സംസാരം തുടർന്നു..

അല്പം കഴിഞ്ഞപ്പോ അനുവിന്റെയടുത്തൊരുത്തൻ വന്നിരുന്നു..

ഹരി എന്ന ഹരീഷ്‌ വർമ്മ കോളേജിലെ ആസ്ഥാന കോഴിയും , തന്തയില്ലാഴ്മ കാണിക്കുന്നതില്‍ പി എച് ഡി എടുത്തിട്ടത് അലങ്കാരമായി കൊണ്ടുനടക്കുന്നവനും, സകല നെറികെട്ട പണികളും കയ്യിലുള്ളവൻ..അവനൊപ്പം അവന്‍റെ വാലായി നടക്കുന്ന വേറെ രണ്ട് അവന്മാരുമുണ്ട്

“ആഹാ മോളെ നീയിന്ന് നല്ല ഹോട്ട് ആയിട്ടുണ്ടല്ലൊടി..ആരെ വളയ്ക്കാനാടി ഈ ഒരുക്കവൊക്കെ…”

ഹരി അവളോട് ചേർന്നിരുന്ന്  മുഖമവളുടെ അടുക്കലേക്ക് ചേർത്താണ് അവനത് പറഞ്ഞത്

അവനെ പണ്ടേ കണ്ടൂടാത്ത എനിക്കത് കണ്ടപ്പോ..പിടിച്ചില്ലെങ്കിലും വെറുതെ ഒരു അടിയുണ്ടാക്കാതിരിക്കാൻ ഞാൻ അവനോട് മര്യാദയുടെ ഭാഷയിൽ സംസാരിക്കാൻ തന്നെ തീരുമാനിച്ചു..കസേരയിൽ നിന്നെണീറ്റ് അനുവിന്‍റെ അടുത്ത് ചെന്നവളെ കയ്യിൽപിടിച്ചെണീപ്പിക്കുന്നതിനിടയിൽ അവനോടായി പറഞ്ഞു

“ഹരീ…ചുമ്മാ അനാവശ്യ പ്രശ്നം ഉണ്ടാക്കാതെ നീ പോവാൻ നോക്ക്..”

“അയ്യോ..സാർ ഇവിടുണ്ടാരുന്നോ..ശോ ഞാൻ കണ്ടില്ലല്ലോ സാറേ..ഒഞ്ഞു പോയിക്കേടാ…”

പരിഹാസം കലർത്തിയവൻ പറഞ്ഞു

“ഹരീ..ക്യാന്റീനാണ് ഇവിടെ വെച്ച് പ്രശ്നം ഉണ്ടാക്കിയ നിനക്ക് അറിയാലോ പ്രിൻസിയുടെ ചെവിയിലിതു ചെല്ലും..കഴിഞ്ഞ പ്രവിശ്യത്തെപോലെ 15 ദിവസത്തെ സസ്‌പെൻഷൻ ആയിരിക്കേല ഡിസ്മിസ്സൽ അടിച്ച് കയ്യിൽ തരുവെന്ന് പറഞ്ഞത് നിനക്ക് ഓർമ്മയൊണ്ടാവുവല്ലോ…അതോർത്ത നിനക്ക് കൊള്ളാം..” അവനോട് അത് പറഞ്ഞു ഞങ്ങൾ അവിടെനിന്ന് നടന്നപ്പോ പിറകിൽ നിന്ന് അവൻ അത്യാവശ്യം ഉറക്കെ തന്നെ

“പിന്നെ ഈ പറയുന്ന നീ വല്യ പുണ്യാളൻ ആണല്ലോ..ഒന്നടങ്ങ് അഭിനന്ദേ..!!” ഹരീഷ് എന്നെ നോക്കി നിന്ന് പറഞ്ഞിട്ട് അവൻ തുടർന്നു

“ക്ലാസ്സിലൊന്നും കേറാതെ രണ്ടും കൂടെയെവിടെക്കാണോ  പോണത്…അവനൊറ്റയ്ക്ക് കൊണ്ടുപോയി മുതലാക്കാനാണ് ”

പുറകിലേക്ക് നോക്കി അവന്‍റെ കൂട്ടുകാരോടായി പറഞ്ഞവൻ ചിരിച്ചു..

അനുവും കാന്റീനിലുള്ള അത്യാവശ്യം ആൾക്കാരുമത് കേട്ടിരുന്നു..

കേട്ടയുടനെ അനു എന്നെ തള്ളിമാറ്റി നേരെ ചെന്ന് ഹരിയുടെ കരണം പുകച്ചൊരടിയും കൊടുത്തിരുന്നു എല്ലാം നിമിഷങ്ങൾക്കകം നടന്നു..

“എടീ…” എന്നലറിക്കൊണ്ടവൻ അവൾക്ക് നേരെ കയ്യും വീശിക്കൊണ്ട ചെന്നപ്പോഴേക്കുമവന്‍റെ കയ്യിലെന്‍റെ പിടി വീണിരുന്നു…

“പെണ്ണുങ്ങളോടാന്നോടാ പോർക്കെ അഭ്യാസം കാണിക്കുന്നെ..”

അത് ചോദിച്ചവനെ പിടിച്ച് തള്ളി മാറ്റി

“ദേ പിള്ളേരെ..ഇവിടെക്കിടന്ന് വല്ല പ്രശ്നവും ഉണ്ടാക്കിയ പ്രിൻസിപ്പാൾ നെ അറിയിക്കും കേട്ടല്ലോ..!!! ” കാന്റീൻ ലെ ഒരു ചേച്ചി വന്ന് പറഞ്ഞപ്പോ സീനൊഴിവാക്കി നിന്നെ ഞാൻ എടുത്തോളാടാ എന്നൊരു നോട്ടവും നോക്കി ഹരി അവിടെ നിന്നും പോയി..

Leave a Reply

Your email address will not be published. Required fields are marked *