ഹലോ… വൈകിയാണ് ഈ വരവെന്ന് അറിയാം. എക്സാം ആയിരുന്നു. അത് കഴിഞ്ഞ ഉടൻ ഏട്ടന്റെ കല്യാണവും വന്നു. സോ ഇത്രയും ദിവസം എഴുത്ത് നടന്നെയില്ല. അതുകൊണ്ട് തന്നെ ഞാൻ പ്രതീക്ഷിച്ച ഇടത്ത് ഒട്ട് എത്തിയുമില്ല. അതുകൊണ്ട് കുറച്ച് മാറ്റം വരുത്തി ഈ പാർട്ട് എഴുതി. ഈ പ്രാവിശ്യം കൂടി പേജിന്റെ കാര്യത്തിൽ എന്നോട് ക്ഷമിക്കണം. ആഗ്രഹമില്ലാഞ്ഞിട്ടല്ല… കൂടുതൽ എഴുതാൻ നിന്നാൽ ഇനിയും നിങ്ങളെ മുഷിപ്പിക്കണല്ലോ എന്നോർത്തപ്പോൾ…..
ഇതൊരു സാധാരണ കഥ ആണ്. ഞാനൊരു എഴുത്തുകാരൻ അല്ല. അതുകൊണ്ട് ഓവർ സ്‌പെക്റ്റേഷൻ ഇല്ലാതെ വായിക്കുക.
ദേവസുന്ദരി 6
Devasundari Part 6 | Author : Hercules | Previous Part
ഞാനേതാണ്ടൊരു കിടപ്പ് രോഗിയാണ് എന്നത് പോലെയായിരുന്നു അവളുടെ പെരുമാറ്റം. ഇടയ്ക്കിടെ ഉണ്ടാവുന്ന തലചുറ്റലും മേല് വേദനയുമൊഴിച്ചാൽ വേറെ കാര്യമായ കുഴപ്പമൊന്നും എനിക്കിപ്പോൾ തോന്നുന്നില്ല.
അവൾ പാത്രമൊക്കെ കഴുകിവച്ച് വീണ്ടും എന്റെ മുറിയിലേക്ക് തന്നെ വന്നു.
കുറേ നേരം എന്തൊക്കെയോ സംസാരിച്ചിരുന്ന ഞാൻ ക്ഷീണം കാരണം പയ്യെ മയക്കത്തിലേക്ക് ആഴ്ന്നുപോയി
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അടുക്കളയിൽ പാത്രങ്ങൾ കൂട്ടിമുട്ടിയുള്ള ശബ്ദം കേട്ടാണ് ആ ഉറക്കത്തിൽനിന്ന് ഞാൻ മുക്തനാവുന്നത്. അല്പം ഒരു ഉണർവ് തോന്നുന്നുണ്ട്. എങ്കിലും ക്ഷീണം പൂർണമായി വിട്ടുമാറിയിട്ടില്ല.
അല്ല ജിൻസി ഇന്നലെ ഇവിടെയാണോ കിടന്നേ… ആഹ് എന്തേലുമാവട്ടെയെന്നും മനസില് ആലോചിച്ച് ഞാൻ എണീറ്റ് അടുക്കളയിലേക്ക് നടന്നു.
നടക്കുമ്പോ ചെറിയ ഒരു സൈഡ് വലിവ് തോന്നിയെങ്കിലും ഞാനത് കാര്യമാക്കിയില്ല.
അടുക്കളയിൽ എത്തിക്കഴിഞ്ഞ് നോക്കുമ്പോൾ ഒരു കാസറോളിൽ നിന്ന് ഭക്ഷണം പാത്രങ്ങളിലേക്ക് സെർവ് ചെയ്യുകയായിരുന്നു ജിൻസി.
” ആഹാ… താനിവിടുത്തെ അടുക്കളഭരണം ഏറ്റെടുത്തോ… ”
ഞാനൊരു ചിരിയോടെ ചോദിച്ചു.
” ആണെന്ന് കൂട്ടിക്കോ…. അത് പോട്ടെ… തന്നോടാരാ എണീറ്റു നടക്കാൻ പറഞ്ഞേ…”
പെട്ടെന്നെന്റെ ശബ്ദം കേട്ടൊന്ന് ഞെട്ടിയെങ്കിലും എന്നെയൊന്ന് തുറിച്ചുനോക്കി അവളുടെ മറുചോദ്യം പിന്നാലെയെത്തി.
” അതിനെനിക്ക് കാലിന് പ്രശ്നമൊന്നുമില്ലല്ലോ… ഇപ്പൊ വലുതായിട്ട് ക്ഷീണവും തോന്നണില്ല… “