എന്റെ പ്രതീക്ഷ പോലെ തന്നെ പുള്ളിക്കാരി ഉറക്കമുണർന്നുള്ള വരവാണ്. മുഖം കഴുകി എങ്കിലും അത് മുഖത്ത് പ്രകടമായിരുന്നു.
” അച്ഛനും അമ്മേം എവിടെ… ഇവിടെ കാണുന്നില്ലല്ലോ… ”
അടുക്കളവരെ കയറിപ്പോയ ജിൻസി തിരിച്ച് സോഫയിൽ വന്നിരുന്നുകൊണ്ട് എന്നോട് തിരക്കി.
“അവർ വല്യച്ഛന്റെ അവിടേക്ക് പോയതാ…തിരിച്ചുവരാൻ അധികം വൈകില്ലാന്ന് തോന്നണു.”
ഞാനൊരു പുഞ്ചിരിയോടെ അവൾക്ക് മറുപടി കൊടുത്തു.
എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന അല്ലിയിൽ തന്നെയായിരുന്നു അവളുടെ ശ്രെദ്ധ. എന്തോ കാര്യമായ ചിന്തയിൽ ആണെന്ന് തോന്നുന്നു. ഇടക്ക് മുഖമുയർത്തി നോക്കിയപ്പോൾ ഞാനവളെത്തന്നെ നോക്കിയിരിക്കുകയാണ് എന്ന് കണ്ടപ്പോൾ ആ മുഖത്തേക്ക് ഇറച്ചെത്തിയ രക്തം അവളുടെ കവിളിണകൾക്ക് അരുണവർണം ചാർത്തിയത് തെല്ലൊരത്ഭുദത്തോടെയാണ് ഞാൻ നോക്കിനിന്നത്.
” എന്താടാ ഇങ്ങനെ നോക്കാൻ… ”
നാണത്തിൽ കുതിർന്ന ഒരു ചിരിയോടെ എന്നോടായി ചോദിക്കുമ്പോൾ അവൾക്ക് ഒരു കാമുകിയുടെ ഭവമായിരുന്നോ…?
” ഏയ്… ഈ സൗന്ദര്യം കണ്ട് നോക്കിപ്പോയതാണേയ്…. ”
ഞാനിത്തിരി തമാശ കലർത്തിയാണ് അത് പറഞ്ഞതെങ്കിലും അവളുടെ മുഖത്ത് വിടർന്ന പുഞ്ചിരി എന്നിൽ നിന്ന് മറച്ചുപിടിക്കാനെന്നോണം അവൾ മുഖം കുനിച്ചുകളഞ്ഞു.
” ഫോണെടുക്കാൻ മറന്നു… ഞാനിപ്പോ വരാം ”
എന്ന് പറഞ്ഞ് അവൾ വേഗം എണീറ്റു അവളുടെ ഫ്ലാറ്റിലേക്ക് ചെന്നു.
എന്നിലേക്കും ആ സമയത്തിനുള്ളിൽ ഒരു ചിരി പടർന്നിരുന്നു.
” ദേ ഒലിക്കണു… അതങ്ങ് തൊടച്ചുകള… ”
എന്റെ നെഞ്ചിൽ കിടന്ന അല്ലിയത് പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി.
ദൈവമെ ഈ കുരിപ്പെല്ലാം കേട്ടോ …..!
” നോക്കണ്ട…. ഞാൻ മൊത്തോം കേട്ടു… എന്തായിരുന്നു രണ്ടൂടെ…. ഇതൊന്നുവാർക്കും മനസിലാവൂ… ”
അത്രേം ആയപ്പോഴേക്കും ഞാനവളുടെ വായപൊത്തി.
” മിണ്ടാതിരിയെടി ശവമേ… അവളിപ്പോ കേറിവരും… നാറ്റിക്കരുത് പ്ലീസ്… ”
” ഓഹോ… നിങ്ങൾക്ക് കാണിക്കാം ഞാൻ പറഞ്ഞതായി കുറ്റം…. അച്ഛനും അമ്മേം വരട്ടെ…. ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാക്കീട്ട് തന്നെ ബാക്കി കാര്യം.”
അവളുടെ കുണ്ണുരുട്ടിയുള്ള ഭീഷണിയിൽ ഞാൻ വീണുപോയി…
” എന്റല്ലി അതിനിപ്പോ ഇവിടെന്തുണ്ടായീന്ന…. ”
” അതൊന്നും പറഞ്ഞിട്ട് കാര്യമില്ല…. ”
അവളമ്പിനും വില്ലിനും അടുക്കില്ല എന്ന് കണ്ടതോടെ ഞാൻ അവസാന അടവ് എടുത്തു.