പരിണയ സിദ്ധാന്തം 4
Parinaya Sidhantham Part 4 | Author : Anali | Previous Part
അവൾ എഴുനേൽക്കുന്നത് ട്രാൻവൊലിന്റെ അനക്കത്തിൽ നിന്ന് ഞാൻ അറിഞ്ഞു..
അവൾ എഴുനേറ്റ് നിന്ന് ചുരിദാർ താഴോട്ട് വലിച്ചിട്ടു അവിടെ നിന്ന് ഇറങ്ങി നടന്നു..
ഞാൻ പുറകെ ഓടി ചെന്നു.. 🏃♂️
‘ ഡി… സോറി ‘
‘ സോറി എന്തിനാ.. നീ വണ്ടി എടുക്കു സമയം വൈകി.. എന്നെ വീട്ടിൽ കൊണ്ടുപോയി വിട് ‘
‘ നിനക്ക് ഫീൽ ആയോ..’ 😔
അതിന് മറുപടി ഒന്നും കിട്ടിയില്ല..
അവളുടെ വീട്ടിലോട്ടു ഉള്ള യാത്രയിൽ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല..
അവളെ വീട്ടിൽ ആക്കി മടങ്ങുമ്പോഴും അന്ന് നടന്ന സംഭവങ്ങൾ എന്റെ ഉള്ളിൽ ആളികത്തി.. 🙄
എനിക്ക് ഇപ്പോഴും ശ്രുതിയെ ഇഷ്ടമാണോ? ആണെങ്കിൽ പിന്നെ ഞാൻ എന്തിനാണ് ആര്യയെ ഇങ്ങനെ വിഷമിപ്പിക്കാൻ ഇഷ്ടം കാണിക്കുന്നത്..
എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..
വീട് എത്തിയതൊന്നും ഞാൻ അറിഞ്ഞില്ല..😖
‘ എവിടെ എക്കെ പോയി ഈ കോവിഡ് വെച്ച്.. പോലീസ് വെല്ലോം പിടിച്ചാൽ വണ്ടി അടക്കം എടുത്തു കൊണ്ട് പോവും ‘ അപ്പൻ ആണ് പറഞ്ഞത്..
ഞാൻ പോയി കുളിച്ചു ഫുഡ് കഴിക്കാൻ വന്നു..🚶♂️
‘ നീ ഇപ്പോൾ അവളോട് മിണ്ടാറില്ലേ ‘ അമ്മ ആണ് ചോദിച്ചത്..
‘ ആരോട് ‘
‘ ഇതു കൊള്ളാം.. വേറാരോടാ നിന്റെ കെട്ടിയോളോട് പൊട്ടാ ‘
‘ ഞാൻ മിണ്ടാറില്ല..’🤐
പിന്നെ അമ്മ ഒന്നും പറയാൻ നിന്നില്ല..
ദിവസങ്ങൾ വീണ്ടും കടന്നു പോയി..
മഴ വന്നു, വെയിൽ വന്നു, മഴയും വെയിലും ഒരുമിച്ചും വന്നു… അവസാനം വാക്സിനും വന്നു..