പരിണയ സിദ്ധാന്തം 4 [അണലി]

Posted by

 

‘ അറിയാം.. അവൻ നാറിയ കളികൾ മാത്രവേ ഇനി കാണിക്കത്തൊള്ളൂ.. പക്ഷെ എന്റെ കെട്ടിയോളെ ആണ് അവനിൽ നിന്നും രക്ഷിക്കണ്ടത്… അതിന് വേണ്ടത് നാറിയ കളികൾ ആണൽ അത് തന്നെ നമ്മൾ കളിക്കും ‘

 

‘ നീ എന്താ പറയുന്നേ ‘

 

‘ നീ കണ്ടോ ‘😊

 

ഞാൻ വീട്ടിൽ കേറി ചെന്നപ്പോൾ തന്നെ അമ്മ ഉമ്മറുത്തു നിന്ന് എന്നെ വിളിച്ചു..

 

‘ ടാ ചെക്കാ.. ഇവിടോട്ട് ഒന്ന് വന്നേ… ക്ലാസ്സ്‌ എങ്ങനുണ്ടാരുന്നു ‘..

 

‘ കുഴപ്പമില്ലാരുന്നു ‘😉

 

‘ നിന്റെ കണ്ണ് എന്താ ചുമന്ന് ഇരിക്കുന്നത് ‘

 

‘ വണ്ടിയിൽ വന്നതിന്റെ ആയിരിക്കും ‘

 

‘ നീ ഒന്ന് എന്റെ അമ്മയെ പോയി കാണണം.. എന്നെ കാണുമ്പോൾ എല്ലാം നിന്റെ കാര്യം ചോദിക്കും ‘

 

‘ സമയം കിട്ടട്ടെ അമ്മേ ‘🙄

 

‘ നിനക്ക് പിന്നെ ആവിശ്യം ഉള്ള കാര്യങ്ങൾക്കു ഒന്നും സമയം ഇല്ലല്ലോ ‘..

 

എന്റെ മനസ്സിൽ പെട്ടന്ന് തന്നെ ഒരു ബുദ്ധി തെളിഞ്ഞു..

 

‘ അമ്മ അത് പറഞ്ഞപ്പോഴാ ഞാൻ ഓർത്തത്‌ ശ്രുതി പറഞ്ഞായിരുന്നു അവൾക്കും അമ്മാമ്മയെ കാണണം എന്ന് ‘😉

 

‘ നീ എന്നാ അവളോട്‌ മിണ്ടിയെ ‘

 

‘ കഴിഞ്ഞ ദിവസം ‘

 

‘ അവൾ ഇനി എന്നാ ഇങ്ങോട്ട് വരുന്നത്.. എപ്പോൾ ഇതിനെ കുറിച്ച് ചോദിച്ചാലും നീ കടിച്ചു തിന്നാൻ വരും ‘

 

‘ പടുത്തം തീരുമ്പോൾ വരും എന്നാ പറഞ്ഞെ ‘😔

 

‘ ഇടക്കക്കെ അവൾക്കു ഇവിടെ ഒന്ന് വന്ന് കണ്ടിട്ട് പൊയ്ക്കൂടേ ‘

 

‘ ഞാൻ പറയാം ‘

 

‘ ഇതൊക്കെ പറഞ്ഞല്ല.. അറിഞ്ഞു ചെയെണ്ട കാര്യങ്ങളാണ്.. ഇപ്പോളത്തെ കുട്ടികൾക്ക് എല്ലാം ഇതൊക്കെ നോട്ടം ഉണ്ടോ.. ‘😕

 

ഞാ7ൻ പതിയെ അവിടെ നിന്ന് സ്കൂട്ട് ആയി…

Leave a Reply

Your email address will not be published. Required fields are marked *