പരിണയ സിദ്ധാന്തം 4 [അണലി]

Posted by

‘ എന്നാ പോവേണ്ടത് ‘

‘ നിനക്ക് എപ്പോഴാണോ സമയം ഉള്ളത് അപ്പോൾ ‘

‘ ഞാൻ ഒന്ന് അച്ഛനോട് ചോദിച്ചിട്ട് പറയാം ‘

‘ അത് മതി ‘😘

‘ എന്ക്കിൽ ഞാൻ പൊയ്ക്കോട്ടേ ‘

‘ പൊക്കോ ‘ ഞാൻ അതും പറഞ്ഞു ഒരു ചെറിയ പുഞ്ചിരി അവൾക്കു നൽകി..

മറുപടി ആയി അവൾ ഒരു ചെറു പുഞ്ചിരി നൽകി..😊 അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ താലി ഇപ്പോഴും ഉണ്ട്..

ഈ സംഭവം എനിക്ക് തന്ന കോൺഫിഡൻസ് ചെറുത്‌ ഒന്നുമല്ല..

വിനോദ് കമ്പ്യൂട്ടറിൽ തന്നെ നോക്കി ഇരിക്കുന്നു.. നീമ എന്തോ പന്തം കണ്ട പെരുചാരിയെ പോലെ എന്നെ തന്നെ നോക്കി നിന്നു..🐁

അന്ന് ക്ലാസ്സ്‌ തുടങ്ങിയപ്പോൾ നിലാ മിസ്സ്‌ വന്നു കോളേജ് ടൂറിന്റെ കാര്യം പറഞ്ഞു.. ഫസ്റ്റ് ഇയറിലോ കൊറോണ കാരണം ടൂർ കിട്ടിയില്ല.. സെക്കൻഡ് ഇയറിൽ എന്ക്കിലും ടൂർ കിടു ആക്കണം എന്ന് എല്ലാരും പറഞ്ഞു.. ⛰️

ഏറെ നേരത്തെ ആലോചനക്ക് ശേഷം സ്ഥലം കൊടൈക്കനാൽ തിരഞ്ഞെടുത്തു..

ഏതു കാലിന്റെ ഇടയ്ക്കു ആണേലും എനിക്ക് ഒരുപോലെ ആയിരുന്നു.. ക്ലാസ്സ്‌ കഴിഞ്ഞ് പുറത്തേക്കു ഞാൻ നടക്കുന്ന വഴിക്കു സ്റ്റാഫ്‌ റൂമിൽ നിന്ന് ശ്രുതി ഇറങ്ങി വരുന്നത് ഞാൻ കണ്ടു..

‘ ശനിയാഴ്ച രാവിലെ പോയാൽ മതിയോ ‘

‘ മതി ‘ അത് പറയുമ്പോൾ എന്റെ മനം തുള്ളി കളിക്കുക ആയിരുന്നു 😊

അവൾ തിരിച്ചു ക്ലാസ്സിലോട്ട് പോയി.. ബാഗ് എടുക്കാൻ ആയിരിക്കും..

കുറേ നാളുകൾ കൂടി ഞങ്ങൾ മിണ്ടുന്ന കണ്ടത് കൊണ്ടായിരിക്കും.. കുറേ കണ്ണുകൾ ഞങ്ങളെ തേടി എത്തിയത് ഞാൻ കണ്ടു 👀 അതിൽ നല്ല പരിചയം ഉള്ള രണ്ട് കണ്ണുകൾ.. ദൈവമേ അത് ആര്യ അല്ലേ.. അവൾ ചീറി പാഞ്ഞു എന്റെ അടുത്തു വന്നു.. 😖

‘ എന്താ നിന്റെ ഉദ്ദേശം? ‘

‘ അച്ചു.. ഞാൻ നിന്നോട് രാവിലെ പറഞ്ഞതല്ലേ ‘🙄

‘ അവൾ എന്താ ഇപ്പോൾ പറഞ്ഞെ ‘

Leave a Reply

Your email address will not be published. Required fields are marked *