പരിണയ സിദ്ധാന്തം 4 [അണലി]

Posted by

‘ അമ്മാമ്മയെ ഇടക്ക് ഞാൻ വന്ന് കാണാം കേട്ടോ ‘ അവളു അതും പറഞ്ഞ് അമ്മാമ്മയുടെ തോളിൽ കൈ ഇട്ടു..

അമ്മാമ്മ അവളുടെ തലയിൽ തലോടി കൊണ്ട് ഇരുന്നു.. തള്ളയും ഫ്ലാറ്റ് ആയെന്നു തോനുന്നു അവളുടെ അഭിനയത്തിന്റെ മുന്നിൽ..🤐 എനിക്ക് ഇതൊന്നും കാണാൻ ഉള്ള ത്രാണി ഇല്ലാഞ്ഞത് കൊണ്ട് ഞാൻ റൂമിൽ നിന്നും പുറത്ത് ഇറങ്ങി..

ആൻസി ആന്റി എന്റെ കൈയിൽ പിടിച്ച് വലിച്ച് അവിടെ നിന്നും മാറ്റി.. ‘ ടാ നീയും അവളും തമ്മിൽ ഉള്ള പിണക്കം എല്ലാം മാറിയോ ‘

‘ എന്ത് പിണക്കം ‘ 🙄

‘ പിണക്കം ഇല്ലാഞ്ഞിട്ടു ആണോ അവൾ വീട്ടിൽ വരാതെ നിൽക്കുന്നത് ‘

‘ അവളുടെ പഠിത്തം എല്ലാം നല്ലപോലെ നടക്കട്ടെ എന്നോർത്താണ് അവളെ വീട്ടിൽ കൊണ്ടുപോയി വിട്ടേ.. അല്ലാതെ ആന്റി വിചാരിക്കുന്ന പോലെ പിണക്കം ഒന്നും ഇല്ലാ ‘

‘ എനിക്ക് എന്തോ വിശ്വാസം ആവുന്നില്ല ‘

‘ ആന്റി വേണേൽ വിശ്വസിച്ചാൽ മതി ‘ ഞാൻ അത് പറഞ്ഞ് അവിടെ നിന്ന് മാറി, നാട്ടിലെ ഒന്നാന്തരം പരദൂഷണവാഹനമാണ് ആൻസി ആന്റി.🥴

ഞങ്ങൾ അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു ആണ് ഇറങ്ങിയത്..

‘ വീട്ടിൽ ചെല്ലുമ്പോൾ എല്ലാരും എന്ത് പറയും എന്നുള്ള ടെൻഷൻ ഉണ്ട് ‘

‘ അവർ ഒന്നും പറയതൊന്നുമില്ല ‘

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ അവൾക്കു നല്ല ടെൻഷൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി..😁

കാർ വീട്ടിൽ എത്തിയപ്പോൾ തന്നെ അമ്മയും ഷാരോൺ ചേച്ചിയും ഓടി വന്നു.. കാറിന്റെ സീറ്റ്‌ തുറന്ന് അമ്മയാണ് അവളെ ഇറക്കിയത്..

‘ നീ മെലിഞ്ഞു പോയെല്ലോ മോളെ ‘ അമ്മ പറഞ്ഞു..😔

‘ അമ്മക്ക് തോന്നുന്നതാ.. അവളെ കണ്ടാൽ പഴയതു പോലെ തന്നെ ഉണ്ട് ‘ ഷാരോൺ ചേച്ചി അവളെ നോക്കി പറഞ്ഞു.. ചേച്ചി പറഞ്ഞത് സത്യം ആയിരുന്നു, അവൾക്കു ഒരു മാറ്റവും ഇല്ലാ.. 😊

‘ എത്ര നാളായി ഇവിടെ ഒന്ന് വന്നിട്ട് ‘ അതും പറഞ്ഞ് അമ്മ അവളുടെ തോളിൽ ഒരു അടി കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *