പരിണയ സിദ്ധാന്തം 4 [അണലി]

Posted by

 

അതികം താമസിക്കാതെ തന്നെ ശ്രുതി ക്ലാസ്സിൽ കേറി..

അവളുടെ സാനിധ്യം ഉള്ളടത്തേക്ക് ഒരു കാന്തം പോലെ ഞാൻ ആകർഷിക്ക പെടുന്നത് ഞാൻ അറിഞ്ഞു 😔

 

‘ നിനക്ക് പോയി ഒന്ന് മിണ്ടത്തില്ലേ ‘ ഗ്ലാഡ്വിൻ ആണ്..

 

‘ എന്തു പറയണം.. എനിക്ക് ഇഷ്ടമാണ്ണെന്നോ? എന്റെ കൂടെ വരണം എന്നോ? ഞാൻ എന്താ പറയണ്ടേ ‘

 

‘ അതൊന്നും എനിക്കറിയില്ല.. പക്ഷെ ഒന്ന് മിണ്ടിയാൽ നിങ്ങൾ തമ്മിലുള്ള അകൽച്ച മാറും ‘ 😊

 

‘ ആ അകൽച്ച അവൾ ആഗ്രഹിക്കുന്ന ഒന്നാണ് ഗ്ലാടു… അവളുടെ ആ ഒരു ആഗ്രഹം എന്ക്കിലും നടക്കട്ടെ ‘

 

നില മിസ്സ്‌ ക്ലാസ്സിൽ കേറി വന്നു.. മിസ്സ്‌ എല്ലാവർക്കും ഒരു നല്ല ചിരി സമ്മാനിച്ചു ഗുഡ് മോർണിംഗ് പറഞ്ഞു.. 🙇‍♀️

 

‘ കോളേജു ട്രാൻസ്ഫർ വഴി വന്ന പുതിയ സ്റ്റുഡന്റസ് ഒന്ന് എഴുനേൽക്കാവോ.. ഓൺലൈൻ ക്ലാസ്സിൽ അല്ലേ അവരെ മറ്റു കുട്ടികൾ കണ്ടിട്ടൊള്ളു..’

 

2 ആൺകുട്ടികൾ എഴുനേറ്റു നിന്നു..

 

‘ 3 പേരല്ലേ പുതിയത് അതിൽ ഒരാള് എന്തിയെ ‘ നില മിസ്സിന് അറിയണമായിരുന്നു..🙄

 

‘ സാൻ വന്നിട്ടില്ല മിസ്സ്‌ ‘ അതിൽ നല്ല ഹൈറ്റ് ഉള്ള വെളുത്ത ഒരു ചെറുക്കൻ പറഞ്ഞു..

 

‘ തന്റെ നെയിം വിനോദ് അല്ലേ ‘

 

‘ അതേ മിസ്സ്‌ ‘😊

 

‘ അപ്പോൾ താൻ ജോഷുവ അല്ലേ ‘ മിസ്സ്‌ രണ്ടാമത്തെ ചെറുക്കനോട് ചോദിച്ചു..

 

അവൻ തലയാട്ടി ഒരു പുഞ്ചിരി നൽകി..

 

‘ പുതിയതായി ആണ് കുട്ടിക്കൾ മാത്രമേ ഒള്ളോ.. അല്ലേലും ഈ തൊലിഞ്ഞ കോളേജിൽ പെണ്പിള്ളേര് ഒന്നും വരില്ല ‘ റിച്ചു ആണ്..

 

‘ എന്ക്കിൽ അറ്റന്റൻസ് പറഞ്ഞോ ‘

 

‘ ശ്രുതി രാധാകൃഷ്ണൻ ‘ മിസ്സ്‌ അത് വിളിച്ചപ്പോൾ എന്റെ ഹൃദയം ഒന്ന് മിടിക്കാൻ മറന്ന് പോയെന്നു തോനുന്നു. 😖

Leave a Reply

Your email address will not be published. Required fields are marked *